---
title: "'കേരളത്തിൽ ജീവിക്കണമെങ്കിൽ ഇത് ഒഫീഷ്യലാക്കണം...'; വിവാഹത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ജിഷിനും അമേയയും"
english_title: "'If you want to live in Kerala, you have to make it official...'; Jishin and Ameya explain the reason behind their marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361265/if-you-want-to-live-in-kerala-you-have-to-make-it-official-jishin-and-ameya-explain-the-reason-behind-their-marriage"
published_at: "2026-05-23T15:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11820576af7_Jishin_and_Ameya.jpg"
keywords: ["Jishin Mohan", "Ameya Nair", "Wedding", "Guruvayoor Temple"]
---

# 'കേരളത്തിൽ ജീവിക്കണമെങ്കിൽ ഇത് ഒഫീഷ്യലാക്കണം...'; വിവാഹത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ജിഷിനും അമേയയും

> **Lead Summary:** മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇവരുടെ രണ്ടാം വിവാഹമാണിത്. ഓഫ് വൈറ്റും ഗോൾഡും കലർന്ന കുർത്തയും കസവുമുണ്ടുമായിരുന്നു ജിഷിന്റെ വേഷം. ഇതേ നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് തികച്ചും ട്രഡീഷണൽ ലുക്കിലാണ് അമേയ താലികെട്ടിനായി എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരാധകരും സഹപ്രവർത്തകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

## Article Content

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇവരുടെ രണ്ടാം വിവാഹമാണിത്. ഓഫ് വൈറ്റും ഗോൾഡും കലർന്ന കുർത്തയും കസവുമുണ്ടുമായിരുന്നു ജിഷിന്റെ വേഷം. ഇതേ നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് തികച്ചും ട്രഡീഷണൽ ലുക്കിലാണ് അമേയ താലികെട്ടിനായി എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരാധകരും സഹപ്രവർത്തകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

> ''ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹവും ആശീർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഒഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്", എന്നാണ് വിവാഹത്തിന് മുൻപ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജിഷിനും അമേയയും പ്രതികരിച്ചത്.

''ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ച് താലി ചാർത്താനായതിൽ വളരെയധികം സന്തോഷം. ഇവിടെ എത്തിയപ്പോൾ സ്ളോട്ട് ടൈം മാറിയതിന്റെ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ എല്ലാം ഭംഗിയായി നടന്നു. മിക്കവാറും എല്ലാ മാസവും ചെറിയ ചെറിയ യാത്രകളൊക്കെ ഞങ്ങൾ പോകാറുണ്ട്. അതുകൊണ്ടു തന്നെ ഹണിമൂൺ ആയിട്ടൊന്നും ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല'', എന്നും വിവാഹശേഷം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇരുവരും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361265/if-you-want-to-live-in-kerala-you-have-to-make-it-official-jishin-and-ameya-explain-the-reason-behind-their-marriage)