---
title: "ക്യാമറമാനുമായുള്ള അനിയത്തിയുടെ ഒളിച്ചോട്ടം; സെറ്റുകളിൽ നിന്ന് നേരിട്ടത് കടുത്ത ഒറ്റപ്പെടുത്തൽ; ഒടുവിൽ മനസുതുറന്ന് മൃദുല വിജയ്"
english_title: "Content Highlights:- Mridhula Vijayan Opens Up About Her Sister's Elopement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361195/content-highlights-mridhula-vijayan-opens-up-about-her-sisters-elopement"
published_at: "2026-05-23T12:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a114a7fe09c3_mridula_.jpg"
keywords: ["latest news", "Mridhula Vijayan", "serial actress"]
---

# ക്യാമറമാനുമായുള്ള അനിയത്തിയുടെ ഒളിച്ചോട്ടം; സെറ്റുകളിൽ നിന്ന് നേരിട്ടത് കടുത്ത ഒറ്റപ്പെടുത്തൽ; ഒടുവിൽ മനസുതുറന്ന് മൃദുല വിജയ്

> **Lead Summary:** **[**സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാർവതിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മുൻപ് സീരിയൽ ക്യാമറാമാനായിരുന്ന അരുണുമായി പാർവതി ഒളിച്ചോടി വിവാഹം കഴിച്ചതും പിന്നീട് ആ ബന്ധം വേർപിരിഞ്ഞതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ആ സംഭവവികാസങ്ങൾ തന്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെയെല്ലാം ബാധിച്ചുവെന്ന് തുറന്നുപറയുകയാണ് മൃദുല വിജയ്.

## Article Content

**[**സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാർവതിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മുൻപ് സീരിയൽ ക്യാമറാമാനായിരുന്ന അരുണുമായി പാർവതി ഒളിച്ചോടി വിവാഹം കഴിച്ചതും പിന്നീട് ആ ബന്ധം വേർപിരിഞ്ഞതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ആ സംഭവവികാസങ്ങൾ തന്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെയെല്ലാം ബാധിച്ചുവെന്ന് തുറന്നുപറയുകയാണ് മൃദുല വിജയ്.

അനിയത്തിയുടെ വിവാഹത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്ഷേപങ്ങളും ചീത്തവിളികളും കേൾക്കേണ്ടി വന്നത് തനിക്കാണെന്ന് മൃദുല പറയുന്നു. അന്ന് സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റുകൾ തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സീരിയൽ രംഗത്ത് വന്ന് വെറും മൂന്ന് മാസം കഴിഞ്ഞപ്പോഴായിരുന്നു പാർവതിയുടെ വിവാഹം. മൃദുലയുടെ വിവാഹത്തിന് മുൻപായിരുന്നു ഇത്. എന്നാൽ ഈ സംഭവത്തിന് ശേഷം സീരിയൽ സെറ്റുകളിൽ നിന്നും തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് മൃദുല വെളിപ്പെടുത്തി.

> ചില സംവിധായകരും ആർട്ടിസ്റ്റുകളും ക്യാമറമാൻമാരുമെല്ലാം താൻ എന്തോ വലിയ തെറ്റ് ചെയ്തതുപോലെയാണ് അക്കാലത്ത് പെരുമാറിയതെന്ന് മൃദുല ഓർക്കുന്നു. "ആ സമയത്ത് ഞാൻ ഒരുപാട് വിഷമിച്ച് കരഞ്ഞിട്ടുണ്ട്. ഞാനല്ലല്ലോ ഇത് ചെയ്തത്, എന്നിട്ടും ഇവരെയൊക്കെ എന്തിനാണ് എന്നെ കളിയാക്കി സംസാരിക്കുന്നതെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്," മൃദുല പറയുന്നു.

ആ സംഭവം കഴിഞ്ഞ് ഒരു വ്യക്തി സെറ്റിൽ വന്ന് 'കല്യാണമൊക്കെ കഴിഞ്ഞല്ലോ, എപ്പോഴാണ് ചിലവ് തരുന്നത്' എന്ന് ചോദിച്ച അനുഭവവും താരം പങ്കുവെച്ചു. ആ സമയത്ത് താൻ അനിയത്തിയുമായി സംസാരിക്കുന്നു പോലുമില്ലായിരുന്നു. എല്ലാവർക്കും യഥാർത്ഥ പ്രശ്നം എന്താണെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും മനഃപൂർവ്വം വേദനിപ്പിക്കാനാണ് പലരും അത്തരം ചോദ്യങ്ങൾ ചോദിച്ചതെന്നും മൃദുല വ്യക്തമാക്കി.

പാർവതി പിന്നീട് ആ ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് തിരികെ വന്നപ്പോൾ അവൾക്ക് പൂർണ്ണ പിന്തുണ നൽകുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമായിരുന്നുവെന്ന് മൃദുല പറയുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ കുടുംബം മുഴുവൻ പാർവതിക്കൊപ്പം ഉറച്ചുനിന്നുവെന്നും താരം ഒരഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/361195/content-highlights-mridhula-vijayan-opens-up-about-her-sisters-elopement)