'ഒരു ലക്ഷം രൂപ ചോദിച്ചെന്ന് തെളിയിച്ചാൽ ഈ പണി നിർത്തും, വനവാസത്തിന് പോകും!': നിർമാതാവിനെയും മാധവ് സുരേഷിനെയും വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

'ഒരു ലക്ഷം രൂപ ചോദിച്ചെന്ന് തെളിയിച്ചാൽ ഈ പണി നിർത്തും, വനവാസത്തിന് പോകും!': നിർമാതാവിനെയും മാധവ് സുരേഷിനെയും വെല്ലുവിളിച്ച് അശ്വന്ത് കോക്ക്
2026-05-23T16:40:00 | By Anusree vc
#Aswanth Kok #Madhav Suresh #Angam Attahasam #Anil Kumar

( https://moviemax.in/ ) ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ തന്നോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് നിർമ്മാതാവ് അനിൽ കുമാർ വെളിപ്പെടുത്തിയത്. എന്നാൽ, താൻ പണം ആവശ്യപ്പെട്ടതിന് തെളിവ് ഹാജരാക്കിയാൽ ഈ പണി (റിവ്യൂവിങ്) നിർത്തുമെന്നായിരുന്നു അശ്വന്ത് കോക്കിന്റെ പ്രതികരണം. മാധവ് സുരേഷിന്റെ പിതാവായ സുരേഷ് ഗോപിയുടെ വലിയൊരു ആരാധകനാണ് താനെന്നും, മുൻപ് ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് പോസിറ്റീവ് റിവ്യൂ നൽകിയിട്ടുണ്ടെന്നും അശ്വന്ത് കോക്ക് വ്യക്തമാക്കി. കൂടാതെ, ധ്യാൻ ശ്രീനിവാസനെ കണ്ട് കാര്യങ്ങൾ പഠിക്കാനാണ് മാധവ് സുരേഷിനോട് അദ്ദേഹം ആവശ്യപ്പെടുന്നത്.

അശ്വന്ത് കോക്കിന്റെ വാക്കുകൾ:

"ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ വാർത്താ സമ്മേളനം വിളിച്ചിട്ട് പറയുകയാണ് ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന്. ഞാൻ ഓൺ റെക്കോർഡ് പറയുന്നു. ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിന് തെളിവ് നിങ്ങളുടെ അടുത്തുണ്ടോ ?. ഞാൻ ആവശ്യപ്പെട്ടു എന്ന് നീ പറയുന്നല്ലോ. എടാ പറയുന്നതിന് ഒരു മിനിമം മര്യാ​ദ വേണം. എന്നെ നാണം കെടുത്താൻ ഒരു ലക്ഷം ഉലുവയോ. ഒരു ലക്ഷം രൂപ കേരളത്തിലെ എല്ലാ ജനങ്ങൾക്കും കൊടുത്താൽ പോലും അവർ ഈ പടം കാണൂല്ലാ.

അത്രയും മോശം പടമാണത്. ഇതെല്ലാം കണ്ട് തീർത്ത അവസ്ഥ എനിക്കറിയാം. എന്നിട്ട് ഈ മാന്യൻ ഇരുന്ന് പറയുവാണേ, ഒരു ലക്ഷം രൂപ ഞാൻ ആവശ്യപ്പെട്ടെന്ന്. ഞാൻ ഇതിൽ കേസ് ഫയൽ‌ ചെയ്യുകയാണ്. ഞാൻ പൈസ ആവശ്യപ്പെട്ടതിന് തെളിവ് കാണിക്ക്. തെളിവ് കാണിക്ക്. ഇയാൾ പറയുന്നു ഓൺലൈൻ ട്രാൻസാക്ഷൻ അല്ല, എന്റെ ആൾക്കാരാണ് ഇവനെ ബന്ധപ്പെടുന്നതെന്ന്. ഞാൻ ബ്രോമൻസിന് പൈസ വാങ്ങിച്ച്, അതിരടിക്ക് പൈസ വാങ്ങിച്ച്‌. എടോ എനിക്ക് അത്രയും പൈസ ആവശ്യമില്ലെടോ‌ ജീവിക്കാൻ. അത്രയും പൈസ വാങ്ങിച്ചിട്ട് ഞാനെന്ത് കാണിക്കാൻ. അങ്കം അട്ടഹാസത്തിന്റെ നിർമാതാവിനെ ഞാൻ വെല്ലുവിളിക്കുകയാണ്. സുരേഷ് ​ഗോപിയുടെ മോനേ മാധവ് സുരേഷ് നിന്നോട് ഞാൻ പറയുകയാണ്. എവിടെ തെളിവ്, തെളിവ് കാണിച്ചിട്ട് പറയെടാ.

ഒരാളുടെ അടുത്ത് നിന്ന് ഒരു കാലിചായ വാങ്ങി കുടിക്കാത്ത ഒരാളാണ് ഞാൻ. മാധവ് സുരേഷേ നിനക്ക് എവിടുന്നാടാ ഞാൻ പൈസ വാങ്ങിച്ചതിന് തെളിവ് കിട്ടിയത്. എവിടുന്നാടാ പൈസ വാങ്ങിച്ചത്. നിന്റെ ചേട്ടനുണ്ടല്ലോ ​ഗോകുൽ സുരേഷ്. അദ്ദേഹത്തിന്റെ സിനിമയ്ക്കൊക്കെ എനിക്ക് ഇഷ്ടപ്പെട്ടിട്ട് പോസിറ്റീവ് പറഞ്ഞിട്ടുള്ള ആളാണ് ഞാൻ. നിന്റെ അച്ഛന്റെ സുരേഷ് ​ഗോപിയുടെ ഏറ്റവും വലിയ ഫാനായിരുന്നു ഞാൻ ഒരു കാലത്ത്. 'ബഡാ ദോസ്ത്' ഒക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ആളാണെടാ ഞാൻ. ടൈ​ഗർ, ചിന്താമണി കൊലക്കേസ് ഇതൊക്കെ ഫസ്റ്റ് ഡേ കണ്ടവാനാടാ ഞാൻ. നിന്റെ അച്ഛന്റെ ഫാനാടാ ഞാൻ. ഉളുപ്പുണ്ടോടാ നിനക്ക് എന്നെക്കുറിച്ച് പറയാൻ. ഞാൻ പൈസ വാങ്ങിയതിന് എന്തെങ്കിലും ഒരു കണക്ക് കാണിച്ചു തന്നാൽ ഈ പണി ഞാൻ നിർത്തും. ഈ റിവ്യൂ ഇടൽ നിർത്തിയിട്ട് വിഡി സതീശൻ പണ്ട് പറഞ്ഞതു പോലെ വനവാസത്തിന് പോകും ഞാൻ. കളിക്കുന്നോടാ നീയൊക്കെ.

ഒരു ലക്ഷം രൂപ കൊടുത്താൽ പോലും ഒരാളു പോലും ഈ പടം കാണില്ല. കാരണം ടോർച്ചറിങ് അനുഭവിക്കാൻ മനുഷ്യർക്ക് താല്പര്യമില്ല. ഭൂരിഭാ​ഗം പേരുടെയും സ്ട്ര​ഗിളിങ് ലൈഫ് ആണിപ്പോൾ. ഒരു 15 ലക്ഷമൊക്കെ പറഞ്ഞാൽ ഒരു മാന്യതയുണ്ട്. ഒരു ലക്ഷം ഉലുവ എന്നാ ഞാൻ പറയുന്നേ. എടാ ​ഗൂ​ഗിൾ എത്ര രൂപയാ തരുന്നതെന്ന് നീ ചോദിച്ച് നോക്ക്. 10 പൈസ ഞാൻ വാങ്ങൂല്ല. എന്റെ ഇഷ്ടത്തിനാണ് ഞാൻ‌ ലീവ് എടുത്തിട്ട് റിവ്യൂ ചെയ്യുന്നത്. ഈ നിമിഷം ഞാനോർക്കുന്നത് എന്റെ ധ്യാനിനെയാ. എത്ര പടം ഞാൻ ആ ധ്യാനിനെ പറഞ്ഞെടാ. ഇന്നുവരെ ആ ‌മനുഷ്യൻ, എന്റെ ധ്യാൻ കുട്ടൻ എനിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, എപ്പോഴും എനിക്ക് മെസേജ് അയക്കാറുണ്ട്. ധ്യാനിനെപ്പോലെ ആകണമെങ്കിൽ നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല."

Content Highlight: 'If you prove that you asked for one lakh rupees, I will stop this work and go into exile!': Ashwant Koke challenges the producer and Madhav Suresh

#Aswanth Kok #Madhav Suresh #Angam Attahasam #Anil Kumar

Next TV

Related Stories
ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

Jul 8, 2026 08:44 PM

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി, കേസെടുക്കാനാവില്ലെന്ന്...

Read More >>
സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് മമിത ബൈജു; അടുത്തത് വമ്പൻ റിലീസുകൾ

Jul 7, 2026 04:17 PM

സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് മമിത ബൈജു; അടുത്തത് വമ്പൻ റിലീസുകൾ

മമിത ബൈജു, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് മമിത ബൈജു, ബത്ലഹേം കുടുംബ...

Read More >>
'തിയേറ്ററിൽ നമ്മൾ കോമഡിയാകും;  ആക്ഷനേക്കാൾ റിസ്ക് കോമഡി ചിത്രങ്ങളാണെന്ന് നടൻ ആര്യ

Jul 7, 2026 12:07 PM

'തിയേറ്ററിൽ നമ്മൾ കോമഡിയാകും; ആക്ഷനേക്കാൾ റിസ്ക് കോമഡി ചിത്രങ്ങളാണെന്ന് നടൻ ആര്യ

അനന്തൻകാട് സിനിമ, നടൻ ആര്യയുടെ പുതിയ വെളിപ്പെടുത്തൽ, ആക്ഷനേക്കാൾ റിസ്ക് കോമഡി ചിത്രങ്ങളാണ്...

Read More >>
ലാലേട്ടന് ട്രിബ്യൂട്ടായി എഴുതിയ പാട്ട് ട്രോളായതിൽ വിഷമം; മനസുതുറന്ന് റാപ്പർ ഫെജോ

Jul 7, 2026 09:49 AM

ലാലേട്ടന് ട്രിബ്യൂട്ടായി എഴുതിയ പാട്ട് ട്രോളായതിൽ വിഷമം; മനസുതുറന്ന് റാപ്പർ ഫെജോ

ആറാട്ട് സിനിമ ട്രോൾ, ഫെജോ റാപ്പ് സോങ്, തലയുടെ വിളയാട്ട്...

Read More >>
'അമ്മ'യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

Jul 6, 2026 10:28 PM

'അമ്മ'യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

'അമ്മ'യില്‍ വീണ്ടും രാജി, പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും...

Read More >>
Top Stories










News Roundup






News from Regional Network