കുറ്റ്യാടിയിൽ വാഹനാപകടം; പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്, കേസ്

കുറ്റ്യാടിയിൽ വാഹനാപകടം; പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്, കേസ്
May 14, 2026 11:05 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടിയിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പെരുമ്പാറേമ്മൽ ചീക്കോന്ന്ച്ചാലിൽ വീട്ടിൽ സുബൈർ (52) ആണ് പരിക്കേറ്റത്.

നാദാപുരം ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടർന്ന് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു.

നിയന്ത്രണം വിട്ട പിക്കപ്പ് എതിരെ വടകര ഭാഗത്തേക്ക് പോവുകയായിരുന്നകെഎസ്ആർടിസി ബസ്സിലിടിച്ചു. തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പിക്കപ്പ് വാൻ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണു. ഇദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു. പിക്കപ്പ് വാനും ഓട്ടോറിക്ഷയ്ക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മനുഷ്യജീവന് അപകടം വരുത്തത്തക്ക രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Vehicle accident in Kuttiadi, pickup van, KSRTC, autorickshaw, autorickshaw driver injured, case

Next TV

Related Stories
പൂജയ്ക്ക് ഫലമായല്ലോ...!  വി.ഡി. സതീശന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ നടത്തി അനുയായികൾ

May 14, 2026 11:57 AM

പൂജയ്ക്ക് ഫലമായല്ലോ...! വി.ഡി. സതീശന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ നടത്തി അനുയായികൾ

വി.ഡി. സതീശന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ നടത്തി...

Read More >>
മാളത്തിന് മുകളിലൊരു വീട്! പാമ്പുകൾ വാഴുന്ന വീട്ടിൽ മരണഭയത്തോടെ ഒരു കുടുംബം

May 14, 2026 11:43 AM

മാളത്തിന് മുകളിലൊരു വീട്! പാമ്പുകൾ വാഴുന്ന വീട്ടിൽ മരണഭയത്തോടെ ഒരു കുടുംബം

മാളത്തിന് മുകളിലൊരു വീട്! പാമ്പുകൾ വാഴുന്ന വീട്ടിൽ മരണഭയത്തോടെ ഒരു...

Read More >>
ഇനി എല്ലാം വേഗത്തിൽ .....? സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

May 14, 2026 09:55 AM

ഇനി എല്ലാം വേഗത്തിൽ .....? സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3...

Read More >>
ഇതെന്താ കുടുംബസംഗമോ?  കോഴിക്കോട് ബേപ്പൂരിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

May 14, 2026 09:25 AM

ഇതെന്താ കുടുംബസംഗമോ? കോഴിക്കോട് ബേപ്പൂരിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

ബേപ്പൂർ ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട 53 ആമകളെ വനംവകുപ്പ്...

Read More >>
Top Stories

News Roundup

GCC News