---
title: "'അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു, അതാണ് എന്റെ വലിയ നേട്ടം'; മനസ്സ് തുറന്ന് ഗംഗ"
english_title: "'I was able to make my mother happy, that is my greatest achievement'; Ganga opens her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359178/i-was-able-to-make-my-mother-happy-that-is-my-greatest-achievement-ganga-opens-her-mind"
published_at: "2026-05-13T16:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a045745cce77_Ganga_opens_her_mind.jpg"
keywords: []
---

# 'അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു, അതാണ് എന്റെ വലിയ നേട്ടം'; മനസ്സ് തുറന്ന് ഗംഗ

> **Lead Summary:** 'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് തിരുവനന്തപുരം സ്വദേശിയായ ഗംഗ. പ്രധാനമായും ബ്യൂട്ടി വ്ലോഗുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, തന്റെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും വലിയ സങ്കടങ്ങളുമെല്ലാം ഗംഗ തന്റെ സോഷ്യൽ മീഡിയ കുടുംബവുമായി എന്നും പങ്കുവെക്കാറുണ്ട്.

## Article Content

'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് തിരുവനന്തപുരം സ്വദേശിയായ ഗംഗ. പ്രധാനമായും ബ്യൂട്ടി വ്ലോഗുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, തന്റെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും വലിയ സങ്കടങ്ങളുമെല്ലാം ഗംഗ തന്റെ സോഷ്യൽ മീഡിയ കുടുംബവുമായി എന്നും പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഗംഗയുടെയും അടുത്ത സുഹൃത്തായ വിഷ്ണുവിന്റെയും (അപ്പു) വിവാഹം. ഇപ്പോഴിതാ, വിവാഹശേഷമുള്ള പുതിയ വിശേഷങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഗംഗ ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്.

''അമ്മയും, അനിയത്തിയും സന്തോഷത്തോടെയും, സമാധാനത്തോടെയും ഇരിക്കണം. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അമ്മയെ ഹാപ്പിയായി വെക്കാന്‍ പറ്റി. കല്യാണം കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് ഞാൻ മാറിനിന്നപ്പോൾ തന്നെ അമ്മക്ക് വിഷമമായിരുന്നു.

നീ വീട്ടിൽ ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരുമാതിരി ആവുന്നു, എനിക്ക് പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. കല്യാണത്തിന് കൂട്ടക്കരച്ചിലായിരുന്നു. ഞാന്‍ അവിടെ നിന്നും പോയാല്‍ അവിടെ ആകെ മൂകതയാണ്. ഞാനാണ് വീട്ടില്‍ ബഹളമൊക്കെയുണ്ടാക്കുന്നത്. കാര്‍ വേണമെന്നോ, വീട് വേണമെന്നോ ആഗ്രഹിച്ച ആളല്ല അമ്മ. ഇതൊന്നും ഞാനും മനസില്‍ ആഗ്രഹിച്ചതല്ല, അതുകൊണ്ടാണെന്ന് തോന്നുന്നു ദൈവം എനിക്കെല്ലാം തന്നത്.

നെറ്റിയിലൊരു സിന്ദൂരം വന്നു, അല്ലാതെ കല്യാണം കഴിഞ്ഞിട്ട് അങ്ങനെയൊരു മാറ്റമൊന്നും വന്നതായി തോന്നിയിട്ടില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് പോലെയൊരാളെ കിട്ടുമോ എന്നറിയില്ലായിരുന്നു. എന്റെ ലൈഫില്‍ വന്നുപോയൊരാളിലൂടെ ഒരുപാട് പഠിച്ചു.

നല്ലൊരു പാര്‍ട്‌നറിനെ കിട്ടുമെന്ന വിശ്വാസമൊന്നും ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, ദൈവത്തിന്റെ തീരുമാനം അതായിരുന്നില്ല. വീട്ടുകാര്‍ ഹാപ്പിയാണ്, ഞാനും അതെ, അതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്''

### Related Links & Sources
- [Original Story Source](https://moviemax.in/news/359178/i-was-able-to-make-my-mother-happy-that-is-my-greatest-achievement-ganga-opens-her-mind)