ഇനി എല്ലാം വേഗത്തിൽ .....? സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

ഇനി എല്ലാം വേഗത്തിൽ .....? സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്
May 14, 2026 09:55 AM | By Susmitha Surendran

(https://truevisionnews.com/)  സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക.

102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത് ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്.

ദിവസങ്ങള്‍ നീണ്ട മുഖ്യമന്ത്രി ചർച്ചയില്‍ ഇന്ന് നിര്‍ണായകമാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം ചേരുക. കോണ്‍ഗ്രസ് എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താൻ നിർദേശം നല്‍കി.

ആദ്യം 11 മണിക്ക് യോഗം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്താണ് യോഗം ഒരു മണിയിലേക്ക് മാറ്റിയത്. വി ഡി സതീശൻ പുലർച്ചെ തന്നെ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ ആണ്.

ദീപ ദാസ് മുൻഷിയും യോഗത്തില്‍ പങ്കെടുക്കും. മുകൾ വാസ്നിക്, അജയ് മാക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാനായി എത്തുമെന്നാണ് സൂചന. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ ഇന്ന് തിരുവനന്തപുരം എത്തും.

Government formation; Sunny Joseph to meet Governor today, meeting at 3 pm

Next TV

Related Stories
കുറ്റ്യാടിയിൽ വാഹനാപകടം; പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്, കേസ്

May 14, 2026 11:05 AM

കുറ്റ്യാടിയിൽ വാഹനാപകടം; പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്, കേസ്

കുറ്റ്യാടിയിൽ വാഹനാപകടം, പിക്കപ്പ് വാൻ, കെഎസ്ആർടിസി, ഓട്ടോറിക്ഷ, ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്, കേസ്...

Read More >>
ഇതെന്താ കുടുംബസംഗമോ?  കോഴിക്കോട് ബേപ്പൂരിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

May 14, 2026 09:25 AM

ഇതെന്താ കുടുംബസംഗമോ? കോഴിക്കോട് ബേപ്പൂരിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ

ബേപ്പൂർ ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട 53 ആമകളെ വനംവകുപ്പ്...

Read More >>
നയിക്കാൻ ഒരാളില്ലാതെ എങ്ങനാ....? 'വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്; നിലവിലുള്ളത് വലിയ പ്രതിസന്ധി'- വി ശിവൻകുട്ടി

May 14, 2026 08:19 AM

നയിക്കാൻ ഒരാളില്ലാതെ എങ്ങനാ....? 'വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്; നിലവിലുള്ളത് വലിയ പ്രതിസന്ധി'- വി ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്, നിലവിലുള്ളത് വലിയ പ്രതിസന്ധി, വി...

Read More >>
കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു

May 14, 2026 08:10 AM

കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു

കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി, സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍...

Read More >>
Top Stories

News Roundup

GCC News