---
title: "'ആ പേര് മാറ്റേണ്ട, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരും അത് തന്നെയാ..സൂപ്പർ പേരല്ലേ...'തുറന്നുപറഞ്ഞ് എസ്തർ അനിൽ"
english_title: "'Don't change that name, it's the same name as Appu's girlfriend... isn't it a great name...' Esther Anil openly says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359176/dont-change-that-name-its-the-same-name-as-appus-girlfriend-isnt-it-a-great-name-esther-anil-openly-says"
published_at: "2026-05-13T16:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0455c757ff1_SDRTGFSRGF.jpg"
keywords: []
---

# 'ആ പേര് മാറ്റേണ്ട, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരും അത് തന്നെയാ..സൂപ്പർ പേരല്ലേ...'തുറന്നുപറഞ്ഞ് എസ്തർ അനിൽ

> **Lead Summary:** **[**മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് പരമ്പരയിലെ മൂന്നാം ഭാഗം 'ദൃശ്യം 3' റിലീസിനൊരുങ്ങുന്നു. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം ജോർജുകുട്ടിയും കുടുംബവും ഇത്തവണ എന്ത് സർപ്രൈസാണ് കാത്തുവെച്ചിരിക്കുന്നത് എന്ന ആവേശത്തിലാണ് ആരാധകർ.

## Article Content

**[**മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് പരമ്പരയിലെ മൂന്നാം ഭാഗം 'ദൃശ്യം 3' റിലീസിനൊരുങ്ങുന്നു. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം ജോർജുകുട്ടിയും കുടുംബവും ഇത്തവണ എന്ത് സർപ്രൈസാണ് കാത്തുവെച്ചിരിക്കുന്നത് എന്ന ആവേശത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ നടി എസ്തർ അനിൽ പങ്കുവെച്ച ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള ഓർമ്മകളാണ് താരം പങ്കുവെച്ചത്. 'ദൃശ്യം' സിനിമയുടെ തമിഴ് റീമേക്കായ പാപനാശത്തിൽ സംവിധായകൻ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് പ്രവർത്തിച്ചിരുന്ന കാര്യമാണ് എസ്തർ ഓർത്തെടുത്തത്.

> "കേരളത്തിലാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത്. പക്ഷേ തമിഴ് ക്രൂ ആയിരുന്നു കൂടുതലും. മോഹൻലാലിന്റെ മകൻ സെറ്റിലുണ്ടെന്ന് അവർ കേട്ടു. പ്രണവിനെ കാണാനായി അവർ ഭയങ്കര എക്സൈറ്റഡ് ആയി. അങ്ങനെ അവർ കണ്ടുപിടിക്കാനായി ഇങ്ങനെ പോവുകയാണ്. എന്ത് ചെയ്‌തിട്ടും കാണുന്നില്ല. പിന്നെ ഒരു ചേട്ടനോട് ചോദിച്ചപ്പോ അയാൾ കാണിച്ചുകൊടുത്തു.

> നിലത്ത് ഇരിപ്പുണ്ടായിരുന്നു. ഒരു കീറിയ ഷർട്ട് ഒക്കെ ഇട്ടിട്ട്. എനിക്ക് തോന്നുന്നു ലാൽ അങ്കിൾ ഇട്ട ഷർട്ട് എന്തോ ആണ് പ്രണവ് ഇട്ടിരുന്നത്. ഇവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇതാണ് മോഹൻലാലിന്റെ മകനെന്ന്. ലാൽ അങ്കിൾ ജാക്വറിന്റെ കാർ ഒക്കെ കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു. അത് ജീത്തു അങ്കിളായിരുന്നു ഓടിച്ചുകൊണ്ടിരുന്നത്. അപ്പു ട്രാവലറിൽ ഒക്കെ പോകുന്നത് കാണാമായിരുന്നു. കുറച്ച് സംസാരം മാത്രമേ അന്ന് പ്രണവുമായി ഉണ്ടായിട്ടുള്ളൂ. ഒരുപാട് സംസാരിക്കില്ലായിരുന്നു. ഞാനും ചെറുതായിരുന്നു." എസ്തർ പറയുന്നു.

> "ഒരു പ്രാവശ്യം ഞാൻ ചോദിച്ചു, പുള്ളിയുടെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അത് ലാൽ അങ്കിൾ പറഞ്ഞ് എനിക്കറിയാം. ഒരുനാൾ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിൽ ലാൽ അങ്കിളിന്റെ മകൾ ആയിട്ടായിരുന്നു ഞാൻ അഭിനയിച്ചിരുന്നത്. എസ്തർ എന്ന പേര് മലയാള സിനിമയിൽ ആർക്കും ഇല്ല, അങ്ങനെ ഈ പേര് മാറ്റുന്ന ഒരു പരിപാടിയുണ്ടായിരുന്നു പണ്ട്.

> മണിയൻപിള്ള രാജു അങ്കിൾ ലാലേട്ടന്റെ അടുത്ത കൊണ്ടുപോയി. പേര് മാറ്റാനോ എന്താ ചെയ്യേണ്ടേ എന്ന് ചോദിച്ചു. ലാൽ അങ്കിൾ പേര് ചോദിച്ചപ്പോ ഞാൻ എസ്തർ എന്ന് പറഞ്ഞു. അപ്പോഴാണ് ലാൽ അങ്കിൾ പറയുന്നത്- 'ആ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു, സൂപ്പർ പേരല്ലേ, അത് വച്ചോളൂ എന്ന് പറഞ്ഞു." എസ്തർ അനിൽ കൂട്ടിച്ചേർത്തു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/359176/dont-change-that-name-its-the-same-name-as-appus-girlfriend-isnt-it-a-great-name-esther-anil-openly-says)