'ഞങ്ങൾക്ക് നല്ല സി.എമ്മിനെ കിട്ടി, നിങ്ങൾക്കും കിട്ടട്ടെ'; കേരളത്തിലെ മുഖ്യമന്ത്രി കസേര കളിക്ക് ആർ.ജെ ബാലാജിയുടെ ട്രോൾ

'ഞങ്ങൾക്ക് നല്ല സി.എമ്മിനെ കിട്ടി, നിങ്ങൾക്കും കിട്ടട്ടെ'; കേരളത്തിലെ മുഖ്യമന്ത്രി കസേര കളിക്ക് ആർ.ജെ ബാലാജിയുടെ ട്രോൾ
2026-05-13T15:11:00 | By Anusree vc

( https://moviemax.in/ ) കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളെ ട്രോളി തമിഴ് നടനും സംവിധായകനുമായ ആർ.ജെ. ബാലാജി. സൂര്യ നായകനായ പുതിയ ചിത്രം ‘കറുപ്പി’ന്റെ കേരള പ്രീ-റിലീസ് ചടങ്ങിലായിരുന്നു ബാലാജിയുടെ പരിഹാസം. കേരളത്തിൽ ഒരു പാർട്ടിയിൽ നിന്ന് തന്നെ നിരവധി പേർ മുഖ്യമന്ത്രിയാകാൻ മത്സരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സൂര്യ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. സൂര്യയും കേരളവും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ബാലാജി രാഷ്ട്രീയ വിഷയം പരാമർശിച്ചത്. "കേരളവും തമിഴ്നാടും തമ്മിൽ ഒരുപാട് സമാനതകളുണ്ട്. തമിഴ്നാട്ടിൽ പല പാർട്ടികളിൽ നിന്നായി നിരവധി പേർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചു. എന്നാൽ കേരളത്തിൽ ഒരു പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പലരും ആ പദവിക്കായി ശ്രമിക്കുകയാണ്. ഞങ്ങൾക്ക് നല്ലൊരു മുഖ്യമന്ത്രിയെ കിട്ടി, നിങ്ങൾക്കും വേഗം നല്ലൊരു മുഖ്യമന്ത്രിയെ കിട്ടട്ടെ" - ആർ.ജെ. ബാലാജി പറഞ്ഞു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

എനിക്ക് മലയാളം വളരെ ഇഷ്ടമാണ്. ഇവിടുത്തെ അഭിനേതാക്കളെയും ഇഷ്ടമാണ്. കോളജിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളെല്ലാം മലയാളികളായിരുന്നു. ഇന്ന് എന്റെ സിനിമയിൽ അഭിനയിക്കുന്ന മിക്ക താരങ്ങളും മലയാളികളാണ്. അതിൽ ഒരുപാട് സന്തോഷം.

സൂര്യ നായകനായി വന്ന സിനിമയിൽ എനിക്ക് ഒരേയൊരു താരം വേണമെന്നത് നിർബന്ധമായിരുന്നു. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം ഇന്ദ്രൻസ് സർ ആണ്. ഇതിഹാസ താരമാണ് അദ്ദേഹം. അവരാണ് ഈ സിനിമയുടെ ആത്മാവ്. സാറിനെ കുറിച്ച് സംസാരിക്കാൻ സാധിക്കുന്നതു തന്നെ വലിയ ആദരമായി കാണുന്നു. ശിവദ, സ്വാസിക, ഉണ്ണിമായ പ്രസാദ്, കാശ് പോലും മേടിക്കാതെ വന്ന് അതിഥിവേഷം ചെയ്തുപോയ അജു വർഗീസ് എല്ലാവർക്കും നന്ദി പറയുന്നു.’’–ബാലാജിയുടെ വാക്കുകള്‍.

സൂര്യയ്ക്കൊപ്പം തൃഷയും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യക്കും തൃഷയ്ക്കും പുറമെ ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മേയ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: RJ Balaji trolled for playing the Kerala Chief Minister's chair

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup