കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു

കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു
May 14, 2026 08:10 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പെരുവണ്ണാമൂഴി പൂഴിത്തോട്ടില്‍ സര്‍വേയ്ക്കായി പോയ ഏഴംഗ വനം, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വേയ്ക്കായി നാല് സര്‍വേയര്‍മാരും മൂന്ന് വനംവാച്ചര്‍മാരും ഇന്നലെ വൈകിട്ടാണ് കരിങ്കണ്ണി ഭാഗത്തേക്ക് പോയത്. നേരം വൈകിയിട്ടും ബേസ് ക്യാംപിലേക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

അരുണ്‍ ,ഭരത്, പ്രശാന്ത്, അഖില്‍, രവി, ബാലന്‍, ഷാരോണ്‍ എന്നിവരാണ് സംഘത്തിലുള്ളത്. കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാംപിലാണ് സംഘം എത്തേണ്ടിയിരുന്നത്. വൈകുന്നേരം 3.45 ഓടെ ഡിഎഫ്ഒയോട് സംസാരിച്ച ഇവര്‍ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒരിടത്ത് ഇരിക്കുന്നുവെന്നും അറിയിച്ചിരുന്നു. രാവിലെ ഏഴുമണിയോടെ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Officials who went for a survey in the Kozhikode forest go missing seven people in the team search launched

Next TV

Related Stories
നയിക്കാൻ ഒരാളില്ലാതെ എങ്ങനാ....? 'വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്; നിലവിലുള്ളത് വലിയ പ്രതിസന്ധി'- വി ശിവൻകുട്ടി

May 14, 2026 08:19 AM

നയിക്കാൻ ഒരാളില്ലാതെ എങ്ങനാ....? 'വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്; നിലവിലുള്ളത് വലിയ പ്രതിസന്ധി'- വി ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്, നിലവിലുള്ളത് വലിയ പ്രതിസന്ധി, വി...

Read More >>
Top Stories










News Roundup






GCC News