ആലുവ: ( www.truevisionnews.com ) മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ. വി ഡിയുടെ ജന്മ ദേശമായ നെട്ടൂരിൽ ഫ്ലക്സ് പ്രിന്‍റിംഗ് ആരംഭിച്ച് കഴിഞ്ഞു.
നെട്ടൂരിന്‍റെ അഭിമാനം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലെക്സിൽ പ്രിന്‍റ് ചെയ്തിട്ടുള്ളത്. നെട്ടൂർ ഐഎൻടിയുസിയുടെ പേരിലാണ് ഫ്ലെക്സ്.
ഇതിനിടെ കൊല്ലത്ത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകർ നേർച്ചയും നടത്തി. കരുനാഗപ്പള്ളിയിലെ ഷെയ്ഖ് മസ്ജിദിൽ ആണ് നേർച്ച നടത്തിയത്.
അതേസമയം , രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ചർച്ച നടന്നത്. അരമണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.
നെഞ്ചിടിപ്പോടെ വി.ഡി.- കെ.സി.- ആർ.സി. ക്യാംപുകൾ. കെ.സിയുമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തിയേക്കും. കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും എന്നാണ് സൂചന .
CM, high command decision, VD Satheesan supporters start celebrating

































