'അപമാനം അഭിമാനമായി കൊണ്ടുനടക്കുന്നു': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രൻ

'അപമാനം അഭിമാനമായി കൊണ്ടുനടക്കുന്നു': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രൻ
May 13, 2026 05:18 PM | By Fidha Parvin

( www.truevisionnews.com ) മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസിന്റെ അവസ്ഥ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടിക്ക് മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാതെ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന 'നീ പോടാ', 'ചെറ്റ' തുടങ്ങിയ അമാന്യമായ വാക്കുകൾ രാഷ്ട്രീയത്തെ മലീമസമാക്കിയെന്നും, നേതാക്കൾ എങ്ങനെ പെരുമാറണമെന്ന് പഠിക്കേണ്ട കാലമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് വൈകിട്ട് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും വൈകിട്ട് 5.30-ന് ചർച്ച നടത്തും. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

കെ. മുരളീധരൻ, കെ. സുധാകരൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും.

ഡൽഹിയിൽ നിന്നുള്ള തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കുമെന്നും യുഡിഎഫിലെ കരുത്തുറ്റ ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം കാത്തിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

'They are carrying the insult as pride': Panniyan Raveendran lashes out at Congress

Next TV

Related Stories
കാത്തിരിപ്പിന് അന്ത്യം; എസ്എസ്എൽസി ഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

May 13, 2026 05:29 PM

കാത്തിരിപ്പിന് അന്ത്യം; എസ്എസ്എൽസി ഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

കാത്തിരിപ്പിന് അന്ത്യം; എസ്എസ്എൽസി ഫലം മറ്റന്നാൾ ഉച്ചയ്ക്ക്...

Read More >>
കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

May 13, 2026 04:33 PM

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ്...

Read More >>
പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും,  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

May 13, 2026 04:06 PM

പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും...

Read More >>
 വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

May 13, 2026 03:39 PM

വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ...

Read More >>
Top Stories