മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
May 13, 2026 04:05 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്തെ ഭരണസ്തംഭനമെന്ന വിമർശങ്ങൾക്കിടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക്.

കാലവർഷ മുന്നൊരുക്കങ്ങൾ, പാഠപുസ്തകവിതരണം തുടങ്ങിയവ ചർച്ച ചെയ്തു. മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തു.

എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി.

എൽപിജി യിൽ നിന്നും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റം ചർച്ച ചെയ്തു. പിഎൻജി ലഭ്യത ഉറപ്പാക്കാൻ തുടർനടപടികൾ വേഗത്തിലാക്കും. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയ്ക്കും ഓരോ കോടി രൂപയും അനുവദിച്ചു.

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികൾ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

ദേശീയപാത അതോറിറ്റി (NHAI) പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായതായി അറിയിച്ചു.

ബാക്കി വരുന്ന അവസാനഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർ എൻ.എച്ച്.എ.ഐയുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപനം ശക്തമാക്കണമെന്ന് നിർദ്ദേശിച്ചു.

Financial assistance, death by lightning in Malappuram, Chief Secretary

Next TV

Related Stories
കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

May 13, 2026 04:33 PM

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ്...

Read More >>
പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും,  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

May 13, 2026 04:06 PM

പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും...

Read More >>
 വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

May 13, 2026 03:39 PM

വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ...

Read More >>
ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 13, 2026 03:24 PM

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

Read More >>
Top Stories

News Roundup