ഇടിയുടെ ആഘാതത്തിൽ തകർന്ന ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത് രക്ഷപെടുത്തി

ഇടിയുടെ ആഘാതത്തിൽ തകർന്ന ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത് രക്ഷപെടുത്തി
May 10, 2026 05:10 PM | By Fidha Parvin

കോഴിക്കോട്: ( www.truevisionnews.com ) വടകര  മൂക്കാളിയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ടോൾ പ്ലാസയ്ക്ക് സമീപമാണ് ലോറികൾ കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയിൽ ഡ്രൈവർ രാമകൃഷ്ണ ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങി പോവുകയായിരുന്നു.

ബ്രേക്ക് പ്രവർത്തിപ്പിക്കാൻ സാധ്യമല്ലാത്ത അവസ്ഥയിൽ നീങ്ങിയ വാഹനം 250 മീറ്റർ അകലെ മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കാതെ ലാസ്റ്റ് മൂക്കാളി ബസ് സ്റ്റോപ്പിൽ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ചോമ്പാല പോലീസ് അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ആർ. ദീപകിന്റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫയർ റെസ്ക്യൂ ഓഫീസർമാരായ കെ.വി. അനിത്ത് കുമാർ, കെ. സന്തോഷ്, സി.കെ. അർജ്ജുൻ, പി.എം. സഹീർ, എം.ടി. റാഷിദ്, ജെ. ജയകൃഷ്ണൻ, സി.കെ. മുനീർ അബ്ദുള്ള, ജിഷ്ണു ശ്രീറാം, സി.എം. സതീഷ്, ടി.എം.അർജ്ജുൻ, ഹോം ഗാർഡുമാരായ സി, ഹരി ഹരൻ, എ.ടി. ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

The driver was rescued after being trapped inside the cab that was damaged by the impact of the crash.

Next TV

Related Stories
‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ് കോടിയേരി

May 10, 2026 08:14 PM

‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ് കോടിയേരി

‘മുഖ്യമന്ത്രിയ്ക്കായുള്ള തിരച്ചിൽ , കാലാവസ്ഥ മോശമായതിനാൽ നിർത്തി’ -പരിഹാസവുമായി ബിനീഷ്...

Read More >>
കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

May 10, 2026 07:37 PM

കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തോളം പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു, പത്തോളം പേർക്ക് പരിക്ക്...

Read More >>
കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

May 10, 2026 05:51 PM

കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി...

Read More >>
Top Stories










News Roundup