---
title: "'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന"
english_title: "'Everyone likes to make fun of him, but Madhav has suffered a lot'; Bhagya Suresh's plea for his brother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358551/everyone-likes-to-make-fun-of-him-but-madhav-has-suffered-a-lot-bhagya-sureshs-plea-for-his-brother"
published_at: "2026-05-10T13:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a003f064c745_Bhagya_Sureshs_plea_for_his_brother.jpg"
keywords: []
---

# 'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. അച്ഛന് പിന്നാലെ രണ്ട് ആൺമക്കളും ഇതിനോടകം സിനിമയിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മകൾ ഭാഗ്യ സുരേഷാകട്ടെ, പാട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. മാധവ് സുരേഷ് നായകനായി എത്തിയ 'അങ്കം അട്ടഹാസം' എന്ന ചിത്രം നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ, അനിയന്റെ സിനിമയ്ക്ക് പിന്തുണ തേടി സിനിമാസ്വാദകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഭാഗ്യ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. അച്ഛന് പിന്നാലെ രണ്ട് ആൺമക്കളും ഇതിനോടകം സിനിമയിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മകൾ ഭാഗ്യ സുരേഷാകട്ടെ, പാട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. മാധവ് സുരേഷ് നായകനായി എത്തിയ 'അങ്കം അട്ടഹാസം' എന്ന ചിത്രം നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ, അനിയന്റെ സിനിമയ്ക്ക് പിന്തുണ തേടി സിനിമാസ്വാദകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഭാഗ്യ.

> "അങ്കം അട്ടഹാസത്തിന് വേണ്ടി മാധവ് ഒത്തിരി ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആള്‍ക്കാര്‍ക്ക് അവനെ കഴിയാക്കാന്‍ വലിയ ഇഷ്ചമാണെന്ന് അറിയാം. ഒത്തിരി പേരുടെ കഠിന പ്രയത്നമാണ് ഒരു സിനിമ. അതുകൊണ്ട് സിനിമ ആരും കാണാതിരിക്കരുത്. എല്ലാവരും പറ്റുമെങ്കില്‍ തിയറ്ററില്‍ തന്നെ സിനിമ കാണുക. എനിക്ക് സിനിമയും മാധവിന്‍റെയും പ്രകടനവും ഒത്തിരി ഇഷ്ടപ്പെട്ടു", എന്നാണ് ഭാ​ഗ്യ സുരേഷ് ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഗുണ്ടാപ്പകയുടെ കഥ പറയുന്ന ചിത്രമാണ് അങ്കം അട്ടഹാസം. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സുജിത്ത് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായനും നിർമ്മാതാവ് അനിൽകുമാർ ജി യും ചേർന്നാണ്. അലൻസിയർ, ഷാബു, എം എ നിഷാദ്, സിബി തോമസ്, നോബി മാർക്കോസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി.യും സാമുവൽ മത്തായി(യുഎസ്എ)യും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ് സംഗീതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358551/everyone-likes-to-make-fun-of-him-but-madhav-has-suffered-a-lot-bhagya-sureshs-plea-for-his-brother)