---
title: "'ഈ നിമിഷത്തിനായി കാത്തിരുന്നു'; വിജയ്‌യുടെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായി തൃഷയുടെ സാന്നിധ്യം "
english_title: "Trisha's presence was noticeable at Vijay's swearing-in ceremony."
publisher: "moviemax.in"
canonical_url: "https://moviemax.in/news/358503/trishas-presence-was-noticeable-at-vijays-swearing-in-ceremony"
published_at: "2026-05-10T10:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a000eb3adcd3_3.jpg"
keywords: []
---

# 'ഈ നിമിഷത്തിനായി കാത്തിരുന്നു'; വിജയ്‌യുടെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായി തൃഷയുടെ സാന്നിധ്യം 

> **Lead Summary:** **[**തമിഴ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് അധികാരമേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൃഷാ കൃഷ്ണൻ എത്തി.

## Article Content

**[**തമിഴ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് അധികാരമേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൃഷാ കൃഷ്ണൻ എത്തി.

ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ അക്വാ ബ്ലൂ നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് താരം എത്തിയത്. ഏറെ കാലമായി താൻ കാത്തിരുന്ന നിമിഷമാണിതെന്നു സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവേ തൃഷ പ്രതികരിച്ചു.

വിജയ്‌യുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് താരം ചടങ്ങിന് സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃഷ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിന് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു ഇതെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്. വോട്ടെടുപ്പ് ദിവസം 'ഗില്ലി' സിനിമയിലെ വിസിൽ ശബ്ദം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തൃഷ തന്റെ പിന്തുണ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ദശാബ്ദങ്ങളായി തമിഴ് മണ്ണിൽ ആധിപത്യം പുലർത്തിയിരുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ പ്രബല കക്ഷികളെ അട്ടിമറിച്ചാണ് വിജയ്‌യുടെ പാർട്ടി 108 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി രാഷ്ട്രീയത്തിൽ പുതിയ കരുത്ത് തെളിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358503/trishas-presence-was-noticeable-at-vijays-swearing-in-ceremony)