---
title: "ഇതാണ് റിയൽ 'ജനനായകൻ'; ദളപതിക്ക്‌ ആശംസകളുമായി പി ആർ ഓ പ്രതീഷ് ശേഖർ"
english_title: "This is the real 'Jananayakan'; PRO Pratheesh Shekhar wishes Thalapathy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358510/this-is-the-real-jananayakan-pro-pratheesh-shekhar-wishes-thalapathy"
published_at: "2026-05-10T10:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0015624ac55_PRO_Pratheesh_Shekhar_wishes_Thalapathy.jpg"
keywords: []
---

# ഇതാണ് റിയൽ 'ജനനായകൻ'; ദളപതിക്ക്‌ ആശംസകളുമായി പി ആർ ഓ പ്രതീഷ് ശേഖർ

> **Lead Summary:** സിനിമ എന്നത് എന്റർടൈൻമെന്റ് ആണ്, അത്‌ വിജയ്‌ ചിത്രമാകുമ്പോൾ ഫുൾ ഓൺ എന്റർടൈൻമെന്റ് ആണ്. ഒരു വിജയ്‌ ആരാധകനായ എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് അദ്ദേഹത്തിന്റെ സിനിമകളുടെ പി ആർ വർക്ക്‌ ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ്. പലരും എന്നോട് ചോദിച്ചിരുന്ന ചോദ്യം വിജയ്‌ അണ്ണനെ കാണാൻ പറ്റുമോ എന്നാണ് ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞു, വിജയുടെ കൂടെ ഒരു വലിയ ബിസിനസ്സ്കാരന്റെ കുഞ്ഞിനെ നിർത്തി ഫോട്ടോ എടുത്താൽ 7 ലക്ഷം കിട്ടും, അത്‌ ചേട്ടന് ഒപ്പിച്ചാൽ നമുക്ക് പൈസ കിട്ടും.

## Article Content

സിനിമ എന്നത് എന്റർടൈൻമെന്റ് ആണ്, അത്‌ വിജയ്‌ ചിത്രമാകുമ്പോൾ ഫുൾ ഓൺ എന്റർടൈൻമെന്റ് ആണ്. ഒരു വിജയ്‌ ആരാധകനായ എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് അദ്ദേഹത്തിന്റെ സിനിമകളുടെ പി ആർ വർക്ക്‌ ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ്. പലരും എന്നോട് ചോദിച്ചിരുന്ന ചോദ്യം വിജയ്‌ അണ്ണനെ കാണാൻ പറ്റുമോ എന്നാണ് ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞു, വിജയുടെ കൂടെ ഒരു വലിയ ബിസിനസ്സ്കാരന്റെ കുഞ്ഞിനെ നിർത്തി ഫോട്ടോ എടുത്താൽ 7 ലക്ഷം കിട്ടും, അത്‌ ചേട്ടന് ഒപ്പിച്ചാൽ നമുക്ക് പൈസ കിട്ടും.

എത്രപരിചയമുണ്ടേലും ഇതുവരേ ഒരു സെലിബ്രിട്ടിയോടും വിഷ് പോലും അയച്ചു തരാൻ പറയാത്ത ഞാൻ എനിക്ക് പൈസ ഉണ്ടാക്കാൻ പുതിയ മാർഗം തേടേണ്ട ആവശ്യമില്ല എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷേ എന്റെ മനസ്സിൽ ദളപതിയെ ഒന്ന് നേരിട്ട് കാണണം ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. ചില ജോലികൾ ചെയ്യുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് വിജയ്‌ സാർ goat സിനിമയുടെ ഷൂട്ടിന് തിരുവനന്തപുരത്തു വരുന്നത്.

> കൂട്ടുകാരായ ഫോട്ടോഗ്രാഫർമാരോട് ഞാൻ വിളിച്ചു ചോദിക്കും, അവിടെ സാർ എത്തിയോ,അവർ പറഞ്ഞത് "അണ്ണാ കഴക്കൂട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ആണ് ഷൂട്ട് നടക്കുന്നേ, വിജയ്‌ സാറിനെ ദൂരെ നിന്നെങ്കിലും കാണാൻ പതിനായിരങ്ങൾ എന്നും വരും, അദ്ദേഹം ഇടക്കിടക്കുള്ള ദിനം വൈകിട്ട് ഒരു വലിയ വാഹനത്തിന്റെ മുകളിൽ നിന്ന് ആരാധകരെ കാണും, ഭയങ്കര സെക്യൂരിറ്റി ആണ് അണ്ണാ, സെക്യൂരിറ്റി ആൾക്കൂട്ടം ഒക്കെ ആണേൽ മാത്രമേ അദ്ദേഹം പുറത്തു വരാറുള്ളൂ.. അണ്ണൻ വരണില്ലെ അദ്ദേഹത്തിന്റെ കാണാൻ. ഞാൻ പറഞ്ഞു വരണം ഡാ, വന്നു കാണണം.

> അങ്ങനെ ഷൂട്ടിന്റെ മൂന്നാം ദിനം വിജയ്‌ സാറിന്റെ മാനേജർ ജഗദീഷ് പളനി സ്വാമി സാർ ഫോണിൽ വിളിച്ചു "സാർ നീങ്ക എങൈ, വിജയ്‌ സാർ ട്രിവാൻഡ്രം ഇരിക്ക്, You Can Come". ഓക്കേ സാർ എന്ന് പറഞ്ഞു മനസ്സ് ഒരുപാട് സന്തോഷത്തോടെ ഇരിക്കുമ്പോൾ കൂട്ടുകാരൻ പറഞ്ഞ വാക്കുകൾ ഒന്നുകൂടെ ഓർമ വന്നു, എന്തായാലും കൊച്ചിയിൽ നിന്ന് ട്രെയിൻ കേറി ഉച്ച കഴിഞ്ഞപ്പോൾ തിരുവനന്തപുരം എത്തി. ജഗദീഷ് സാറിനെ വിളിച്ചപ്പോൾ സ്റ്റേഡിയത്തിലേക്ക് വരാൻ പറഞ്ഞു.

ഞാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ആ പതിനായിരത്തില്പരം ആരാധകരെ കണ്ടു, സ്റ്റേഡിയത്തിനകത്തും ഷൂട്ടിംഗ് നടക്കുന്നതിനാൽ പതിനായിരങ്ങളുടെ ആർപ്പു വിളി. കുടുംബ സമേതം കൈ കുഞ്ഞുമായി എത്തിയ ഫാമിലി വരേ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ സ്റ്റേഡിയം ചുറ്റി നടന്നു ഒരു മണിക്കൂർ. ഇനി ജഗദീഷ് സാർ ബിസി ആയിരിക്കുമോ വിളിക്കണോ വേണ്ടയോ എന്ന്. ഒന്ന് അമാന്തിച്ചെങ്കിലും ഞാൻ വിളിച്ചു. സാർ യൂ ഹിയർ, ഒൺ മിനുട്ട് രാംകുമാർ വിൽ ഡീൽ. മിനുട്ടിനുള്ളിൽ രാം വിളിച്ചു ചേട്ടാ എവിടെ, ഞാൻ പറഞ്ഞു ഈ ആൾക്കൂട്ടത്തിൽ ഉണ്ട്, ചേട്ടാ അവരുടെ മുൻപിൽ വന്നിട്ട് വിളിക്കൂ .. പതിനായിരങ്ങളുടെ ഇടയിൽ നിന്ന് കുത്തി കേറി മുന്നിലോട്ടു പോകുമ്പോ ഇടക്ക് ഓരോരുത്തർ ചോദിക്കും എങ്ങോട്ട് പോണെടാ എന്ന്. നമുക്ക് പറയാൻ പറ്റില്ലല്ലോ ഉത്തരം.

ഒരു പതിനഞ്ചു മിനുട്ടിൽ മുൻപിലെത്തി രാമിനെ വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ ഒരു ബൈക്ക് ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് വരുന്നു, എന്നെയും കേറ്റി നേരെ വിജയ് സാറിന്റെ ക്യാരവന്റെ അടുത്തേക്ക്. ജഗദീഷ് സാറിനേം കണ്ട് ചായയും കുടിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നപ്പോൾ ദേ വരുന്നു ദളപതി സ്റ്റേഡിയത്തിൽ നിന്ന് ക്യാരവനിലേക്ക്. ഉടൻ തന്നെ സെക്യൂരിറ്റി വാഹനങ്ങൾ ചുറ്റും ക്യാരവൻ വളയുന്നു അദ്ദേഹത്തിന്റെ സെക്യൂരിറ്റി ടീം വളരെ പ്രൊഫെഷനലായി ഡീൽ ചെയ്യുന്നു. ഒരു മിനുട്ടിനുള്ളിൽ ജഗദീഷ് സാർ വിളിച്ചു സാർ വാങ്കോ. സെക്യൂരിറ്റി വാഹനങ്ങൾക്കിടയിലൂടെ ഞാൻ ക്യാരവന്റെ അടുത്ത് എത്തിയപ്പോൾ സാക്ഷാൽ ദളപതി.

> അടുത്ത് എത്തിയപ്പോ തന്നെ കെട്ടിപ്പിടിച്ചു "കേരളത്തിൽ എന്റെ സിനിമകളുടെ മൊത്തം പി ആർ താങ്കൾ നന്നായി ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞു, ലിയോയും പ്രതീഷല്ലേ ചെയ്തേ". സന്തോഷത്തോടെ ഫോട്ടോക്കും പോസ്സ് ചെയ്തു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ച ആ വ്യക്‌തി എത്രമാത്രം ഡൗൺ ടു എർത്ത് ആണെന്ന് അദ്ദേഹത്തിന്റെ ആ പെരുമാറ്റത്തിൽ അറിയാൻ സാധിച്ചു.

കൂടെ ഒരു ജ്യേഷ്‌ഠൻ ഉണ്ട് എന്ന തോന്നൽ എനിക്കും ഓരോ ആരാധകനും ഉറപ്പിക്കുന്ന പ്രീയപ്പെട്ട താരമാണ് ദളപതി. അവസാന ചിത്രം ജനനായകൻ പി ആർ വർക്ക് കിട്ടിയപ്പോ വീണ്ടും സന്തോഷമായെങ്കിലും അതിന്റെ റിലീസ്‌ വൈകിയത് ഒരുപാട് പ്രതിസന്ധി ഉണ്ടാക്കി പലർക്കും എനിക്കും. പക്ഷേ ദൈവം കൂടെയുണ്ട് ജനങ്ങൾ ആരാധകർ അദ്ദേഹത്തിന്റെ കൂടെയുണ്ട് എന്ന് വീണ്ടും സ്ക്രീനിൽ ജനനായകൻ ഇറങ്ങുംമുന്നേ തമിഴ്‌നാട്ടിലെ റിയൽ ജനനായകനായി അദ്ദേഹം ഇന്ന് അധികാരത്തിലേറുന്നു.. ഒത്തിരി സന്തോഷം . ഉറപ്പാണ് സ്നേഹനിധിയായ അദ്ദേഹം തന്റെ പ്രിയ ജനങ്ങൾക്കായി നന്മയുള്ള നല്ല കാര്യങ്ങൾ ചെയ്യുമെന്ന്...

### Related Links & Sources
- [Original Story Source](https://moviemax.in/news/358510/this-is-the-real-jananayakan-pro-pratheesh-shekhar-wishes-thalapathy)