---
title: "'കസേര കളി നിർത്തി ആദ്യം മുഖ്യമന്ത്രിയെ കൊണ്ടുവരൂ'; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് നോറ"
english_title: "'Stop playing the chair game and bring the Chief Minister first'; Nora lashes out at UDF"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358491/stop-playing-the-chair-game-and-bring-the-chief-minister-first-nora-lashes-out-at-udf"
published_at: "2026-05-10T09:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0003e4eeb85_srteryt.jpg"
keywords: []
---

# 'കസേര കളി നിർത്തി ആദ്യം മുഖ്യമന്ത്രിയെ കൊണ്ടുവരൂ'; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് നോറ

> **Lead Summary:** കേരളത്തിൽ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ തുടരുന്നതിനിടെ, ഇടത് പക്ഷത്തിന് പിന്തുണയുമായി ബിഗ് ബോസ് താരം നോറ. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നോറ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

## Article Content

കേരളത്തിൽ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ തുടരുന്നതിനിടെ, ഇടത് പക്ഷത്തിന് പിന്തുണയുമായി ബിഗ് ബോസ് താരം നോറ. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നോറ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

>  "ഞാൻ പിണറായിയുടെ ആളാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായാൽ കൊള്ളാമെന്നുണ്ട്. പിണറായി സർക്കാരിന്റേത് മോശം ഭരണമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. കോവിഡിന് ശേഷമുള്ള പ്രതിസന്ധികളിലും കേന്ദ്രം പോലും കൈവിട്ട പല കാര്യങ്ങളിലും പിണറായി വിജയൻ മുൻകൈ എടുത്തതുകൊണ്ടാണ് പലതും നടന്നത്."

>  യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന ചർച്ചകളെ താരം പരിഹസിച്ചു. "ആദ്യം ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരൂ, എന്നിട്ട് ഡയലോഗ് അടിക്കൂ. അവിടെ ഇപ്പോൾ കസേരകളിയല്ലേ നടക്കുന്നത്? ജനവിധി പിണറായി വിജയൻ അംഗീകരിച്ചിട്ടുണ്ട്. യുഡിഎഫിന്റെ മുഖ്യമന്ത്രി എവിടെ?" എന്നും നോറ ചോദിച്ചു.

വിവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ നോറ, പത്തു കൊല്ലം മുൻപത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിലുള്ള വ്യത്യാസം നോക്കിയാൽ വികസനം വ്യക്തമാകുമെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ അനുകൂലിച്ച അക്ബർ ഖാന് നോറ നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്ന പശ്ചാത്തലത്തിലാണ് നോറയുടെ ഈ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/358491/stop-playing-the-chair-game-and-bring-the-chief-minister-first-nora-lashes-out-at-udf)