---
title: "'ആരുമില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിയാകാം, രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്യുവാൻ റെഡി...'; പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്"
english_title: "'If there is no one, I can become the Chief Minister', Santosh Pandit sarcastically says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358482/if-there-is-no-one-i-can-become-the-chief-minister-santosh-pandit-sarcastically-says"
published_at: "2026-05-10T08:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fffa20be2da_santhosh.jpg"
keywords: []
---

# 'ആരുമില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിയാകാം, രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്യുവാൻ റെഡി...'; പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്

> **Lead Summary:** ** വോട്ടെ**ണ്ണൽ കഴിഞ്ഞിട്ട് ആറ് ദിവസമായെങ്കിലും കേരളത്തിൽ ആരാണ് കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. കേരളക്കരയിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്റുകളും ട്രോളുകളും നിറയുന്നുണ്ട്.

## Article Content

** വോട്ടെ**ണ്ണൽ കഴിഞ്ഞിട്ട് ആറ് ദിവസമായെങ്കിലും കേരളത്തിൽ ആരാണ് കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. കേരളക്കരയിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്റുകളും ട്രോളുകളും നിറയുന്നുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് വിഫലമാകുകയും ചെയ്തു. തതവസരത്തിൽ പരിഹാസവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ആരെയും കിട്ടിയില്ലെങ്കിൽ കേരള മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് സന്തോേഷ് പറയുന്നു. 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ ബാക്കി വേണ്ട 12 സീറ്റ് താൻ ഒപ്പിക്കാമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, മുഖ്യമന്ത്രി ആക്കിയാൽ ഇന്ന് രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്യുവാൻ താൻ റെഡി ആണെന്നും പറഞ്ഞു.**

സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിങ്ങനെ: **

ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആകുവാൻ എനിക്ക് താൽപര്യം ഉണ്ടെ.. 64 എംഎല്‍എമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ തന്നെ ബാക്കി വേണ്ട 12 സീറ്റ് ഞാൻ ഒപ്പിക്കും.

ചില ചെറിയ എംഎല്‍എമാരെ ഉപ മുഖ്യമന്ത്രി ആകാമെന്നും, മറ്റുള്ള എംഎല്‍എമാരെ കാബിനേറ്റ് പദവി ഒക്കെ ഓഫർ കൊടുത്തു ചാക്കിട്ട് പിടിച്ചു 33 എംഎല്‍എ സപ്പോര്‍ട്ട് ഒപ്പിക്കും..

ഘടക കക്ഷികളുടെ പിന്തുണ എനിക്ക് കിട്ടില്ല. അവരൊന്നും മറ്റു പാർട്ടിക്കാരുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടേണ്ട. അവരൊന്നും ഇല്ലാതെ തന്നെ ഭരിക്കാവുന്ന ഭൂരിപക്ഷം ഉണ്ടല്ലോ.

എന്നെ മുഖ്യമന്ത്രി ആക്കിയാൽ ഇന്ന് രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്യുവാൻ റെഡി..ഒരു ഗ്രൂപ്പിസവും പിന്നെ തലപൊക്കില്ല. നോക്കിക്കോ.

(വാൽ കഷ്ണം....മഞ്ചേശ്വരം or പാലക്കാട് എംഎല്‍എമാരെ രാജിവെപ്പിച്ചു അവിടെ ഞാൻ നിന്ന് ജയിച്ചോളാം. പോരെ) (പണ്ഡിറ്റ്‌ പുലി അല്ല. പുലികളെ വേട്ടയാടുന്നവനാണ്.. The real Gold, among the rolled gold..പണ്ഡിറ്റിനെ പോലെ ആരുമില്ല )

### Related Links & Sources
- [Original Story Source](https://moviemax.in/news/358482/if-there-is-no-one-i-can-become-the-chief-minister-santosh-pandit-sarcastically-says)