---
title: "വല്യമ്മ എന്ന് വിളിക്കല്ലേ; മരുമകൻ ഓമിയോട് അഹാനയ്ക്ക് പറയാനുള്ളത് ഇതാണ്"
english_title: "Don't call me Valyamma; This is what Ahana has to say to her son-in-law Omi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358489/dont-call-me-valyamma-this-is-what-ahana-has-to-say-to-her-son-in-law-omi"
published_at: "2026-05-10T09:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0001d768ad7_tyudtu.jpg"
keywords: []
---

# വല്യമ്മ എന്ന് വിളിക്കല്ലേ; മരുമകൻ ഓമിയോട് അഹാനയ്ക്ക് പറയാനുള്ളത് ഇതാണ്

> **Lead Summary:** സഹോദരി ദിയ കൃഷ്ണയുടെ മകൻ നിയോം എന്ന ഓമി തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതോടെയുള്ള മാറ്റങ്ങളെക്കുറിച്ച് വാചാലയായി നടി അഹാന കൃഷ്ണ. രേഖാ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ പുതിയ അതിഥിയെക്കുറിച്ചുള്ള വിശേഷങ്ങൾ അഹാന പങ്കുവെച്ചത്.

## Article Content

സഹോദരി ദിയ കൃഷ്ണയുടെ മകൻ നിയോം എന്ന ഓമി തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതോടെയുള്ള മാറ്റങ്ങളെക്കുറിച്ച് വാചാലയായി നടി അഹാന കൃഷ്ണ. രേഖാ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ പുതിയ അതിഥിയെക്കുറിച്ചുള്ള വിശേഷങ്ങൾ അഹാന പങ്കുവെച്ചത്.

ഒറ്റ ദിവസം കൊണ്ട് ഓമി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളായി മാറിയെന്ന് അഹാന പറയുന്നു. ദിയയും കുഞ്ഞും വരുന്നത് കാത്ത് എല്ലാവരും ഗേറ്റിലേക്ക് ഓടുമെന്നും കുഞ്ഞിനെ എടുക്കാൻ വേണ്ടി സഹോദരിമാർ തമ്മിൽ അടിയാണെന്നും താരം തമാശരൂപേണ പറഞ്ഞു.

> തന്നെ 'വല്യമ്മ' എന്ന് വിളിപ്പിക്കാൻ താല്പര്യമില്ലെന്ന് അഹാന വ്യക്തമാക്കി. "വല്യമ്മ എന്ന് കേൾക്കാൻ ഒരു സുഖമില്ല. അവനെക്കൊണ്ട് 'അമ്മു' എന്ന് വിളിപ്പിക്കാനാണ് എന്റെ പ്ലാൻ. ആന്റി എന്ന് വിളിക്കണമെങ്കിൽ അങ്ങനെയാവാം. ബാക്കിയൊക്കെ അവന്റെ ഇഷ്ടം," അഹാന പറഞ്ഞു.

തറവാട്ടിലെ ആദ്യത്തെ കുട്ടി എന്ന നിലയിൽ തനിക്ക് ലഭിച്ചിരുന്ന അതേ പരിഗണനയാണ് ഇപ്പോൾ ഓമിക്കും കിട്ടുന്നത്. നിലവിൽ ദിയയുടെ മകനെ ചുറ്റിപ്പറ്റിയാണ് കുടുംബത്തിന്റെ ലോകമെന്നും അഹാന കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ ഓമിയുടെ വിശേഷങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358489/dont-call-me-valyamma-this-is-what-ahana-has-to-say-to-her-son-in-law-omi)