തളിപ്പറമ്പ് : (https://truevisionnews.com/) ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം . കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.
ചെങ്ങളായിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും, തളിപ്പറമ്പിൽനിന്ന് വരികയായിരുന്ന മാരുതി സുസുക്കി റിറ്റ്സ് കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
Auto and car collide in Taliparambi; Auto driver dies tragically
































