---
title: "ആ ചുംബനം അവസാനത്തേതായിരുന്നു! അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജീവ; നോവായി വീഡിയോ ദൃശ്യങ്ങൾ "
english_title: "Jeeva breaks down in tears over father's death; video footage is heartbreaking"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357897/jeeva-breaks-down-in-tears-over-fathers-death-video-footage-is-heartbreaking"
published_at: "2026-05-07T12:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc3c998bc69_jeeva.jpg"
keywords: []
---

# ആ ചുംബനം അവസാനത്തേതായിരുന്നു! അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജീവ; നോവായി വീഡിയോ ദൃശ്യങ്ങൾ 

> **Lead Summary:** ** പ്രശ**സ്ത സിനിമാ നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ. ബി. ചൗധരിയുടെ വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തിന് തീരാനഷ്ടമായിരിക്കുകയാണ്.

## Article Content

** പ്രശ**സ്ത സിനിമാ നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ. ബി. ചൗധരിയുടെ വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തിന് തീരാനഷ്ടമായിരിക്കുകയാണ്.

അച്ഛൻ എന്നതിലുപരി തനിക്ക് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം എന്ന് ജീവ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പിതാവിന്റെ വേർപാടിൽ തകർന്നുപോയ ജീവയുടെ ദൃശ്യങ്ങൾ ആരാധകരെയും ഈറനണിയിക്കുകയാണ്.

പിതാവിന്റെ മരണശേഷം ചെന്നൈയിൽ വെച്ച് ആരോടോ ഫോണിൽ സംസാരിക്കവെ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നടൻ ശിവ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ താരത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജീവയ്ക്ക് സങ്കടം അടക്കാനായില്ല.

അവസാനമായി പങ്കെടുത്ത പൊതുവേദിയിലെ ഓർമ്മകളും ആരാധകർ ഇപ്പോൾ പങ്കുവെയ്ക്കുന്നുണ്ട്. 'ടിടിടി' (TTT) എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ചൗധരി അവസാനമായി പൊതുവേദിയിലെത്തിയത്.

> അന്ന് "ഒജി പ്രൊഡ്യൂസർ" (OG Producer) എന്ന് വിളിച്ച് വലിയ ആവേശത്തോടെയാണ് ജീവ അച്ഛനെ വേദിയിലേക്ക് ക്ഷണിച്ചത്. മകനെ ചുംബിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിച്ചാണ് അന്ന് ചൗധരി വേദി വിട്ടത്. ആ മനോഹര നിമിഷങ്ങൾ ഇന്ന് സിനിമ ലോകത്തിന് നൊമ്പരമുണർത്തുന്ന ഓർമ്മ മാത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357897/jeeva-breaks-down-in-tears-over-fathers-death-video-footage-is-heartbreaking)