മലപ്പുറം:( www.truevisionnews.com ) മലപ്പുറം എടവണ്ണപ്പാറയിൽ 18 വയസ്സുകാരനായ യാസിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് എടവണ്ണപ്പാറ പോലീസ് പിടികൂടിയത്. മോഷണക്കുറ്റം ആരോപിച്ച് യാസിറിനെ മുനീർ മർദിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യാസിർ തന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മുനീറിന് യാസിർ പണം നൽകാനുണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മർദനമേറ്റതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
18-year-old commits suicide in Edavannappara: Found to have been beaten, one arrested
































