---
title: "അർഹനായവനെ അനർഹനാക്കരുത്, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ;  വി.ഡി സതീശനെ പിന്തുണച്ച് സംവിധായകൻ ഭദ്രൻ"
english_title: "Chief Minister's talk, director Bhadran supports VDSatheesan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357909/chief-ministers-talk-director-bhadran-supports-vdsatheesan-new"
published_at: "2026-05-07T13:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc447e74657_vd.jpg"
keywords: []
---

# അർഹനായവനെ അനർഹനാക്കരുത്, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ;  വി.ഡി സതീശനെ പിന്തുണച്ച് സംവിധായകൻ ഭദ്രൻ

> **Lead Summary:** ** **നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ചകളും തർക്കങ്ങളും പാരമ്യത്തിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് ശക്തമായതോടെ സോഷ്യൽ മീഡിയയും ഇപ്പോൾ പ്രധാന പോർക്കളമായി മാറിയിരിക്കുന്നു.

## Article Content

** **നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ചകളും തർക്കങ്ങളും പാരമ്യത്തിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് ശക്തമായതോടെ സോഷ്യൽ മീഡിയയും ഇപ്പോൾ പ്രധാന പോർക്കളമായി മാറിയിരിക്കുന്നു.

പ്രമുഖ നേതാക്കൾക്കായി അണികൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടത്തുന്നത്. ഇപ്പോഴിതാ നടൻ സിദ്ദിഖിന് പിന്നാലെ വി.ഡി സതീശനെ പിന്തുണച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഹൈക്കമാന്റിനോട് അഭ്യർത്ഥനയെന്ന് പറഞ്ഞ് തുടങ്ങിയ ഭദ്രൻ, പോർമുഖത്ത് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതെന്ന് പറഞ്ഞു.

> "ഹൈക്കമാന്‍ഡിനോട് ഒരു അഭ്യർത്ഥന. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺ​ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല.

> കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലെൻഡർ ആയി തീരും", എന്നായിരുന്നു ഭദ്രന്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357909/chief-ministers-talk-director-bhadran-supports-vdsatheesan-new)