പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്‌തോളൂ ; പിണറായിയെ പരിഹസിച്ച് ജോയ് മാത്യു

പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്‌തോളൂ ; പിണറായിയെ പരിഹസിച്ച് ജോയ് മാത്യു
May 7, 2026 03:39 PM | By Krishnapriya S R

(moviemax.in) നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിരിക്കാൻ ഒരുങ്ങുന്ന പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യു രംഗത്ത്. പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ പിണറായി വിജയന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായേക്കുമെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്.

മലയാള ഭാഷാപ്രയോഗത്തിലും ശൈലിയിലും പിണറായി നൽകിയ 'സംഭാവനകൾ' പരിഗണിച്ചായിരിക്കും ഈ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ ഇടതുമുന്നണി യോഗത്തിൽ ചർച്ചയായി.

ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് പരാജയത്തിന് പ്രധാന കാരണമായതെന്ന് യോഗം വിലയിരുത്തി. പരാജയത്തിന് പലവിധ കാരണങ്ങളുണ്ടെന്നും കൂടുതൽ വിശദമായ ചർച്ചകൾ ജൂൺ മാസത്തിൽ നടക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

എന്നാൽ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നാണ് യോഗത്തിൽ പിണറായി വിജയൻ പ്രതികരിച്ചത്. ഒത്തൊരുമിച്ച് നിന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാനാകുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി.

തോൽവിയുടെ പശ്ചാത്തലത്തിൽ ബ്രാഞ്ച് തലം മുതൽ പരിശോധനകൾ നടത്താൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ജൂൺ 15-നകം കീഴ്ഘടകങ്ങൾ റിപ്പോർട്ട് നൽകണമെന്നും അതിനുശേഷം എൽഡിഎഫ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് വിവരം.

എന്നാൽ സർക്കാർ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് വേണ്ടവിധം എത്തിയില്ലെന്ന് യോഗത്തിൽ സിപിഐ വിമർശനം ഉന്നയിച്ചു. വരും മാസങ്ങളിൽ അതീവ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് മുന്നണി കടക്കുമെന്നാണ് സൂചന.

Content Highlight: Joy Mathew mocks Pinarayi Vijayan

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' -  മമ്മൂട്ടി

Jun 24, 2026 11:12 AM

അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' - മമ്മൂട്ടി

താരസംഘടന, 'അമ്മ'യിലെ പ്രതിസന്ധിയിൽ മമ്മൂട്ടിയുടെ പ്രതികരണം...

Read More >>
Top Stories










News Roundup