---
title: "'ഓമിയുടെ അമ്മ ഓസിക്ക് ഹാപ്പി ബർത്ത് ഡേ'; ദിയയ്ക്ക് സർപ്രൈസ് ആശംസകളുമായി സഹോദരിമാർ"
english_title: "'Happy birthday to Omi's mother Oz'; Sisters give surprise wishes to Diya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357940/happy-birthday-to-omis-mother-oz-sisters-give-surprise-wishes-to-diya"
published_at: "2026-05-07T14:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc57f1815cf_rfhdftgh.jpg"
keywords: []
---

# 'ഓമിയുടെ അമ്മ ഓസിക്ക് ഹാപ്പി ബർത്ത് ഡേ'; ദിയയ്ക്ക് സർപ്രൈസ് ആശംസകളുമായി സഹോദരിമാർ

> **Lead Summary:** **[** സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിസിനസുകാരിയുമായ ദിയ കൃഷ്ണയുടെ പിറന്നാൾ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭർത്താവ് അശ്വിനും മകൻ ഓമിക്കുമൊപ്പം മാലിദ്വീപിലാണ് ഇത്തവണ ദിയ തന്റെ പിറന്നാൾ ആഘോഷിച്ചത്. യാത്രാ വിശേഷങ്ങളും ആഘോഷങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു.

## Article Content

**[** സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിസിനസുകാരിയുമായ ദിയ കൃഷ്ണയുടെ പിറന്നാൾ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭർത്താവ് അശ്വിനും മകൻ ഓമിക്കുമൊപ്പം മാലിദ്വീപിലാണ് ഇത്തവണ ദിയ തന്റെ പിറന്നാൾ ആഘോഷിച്ചത്. യാത്രാ വിശേഷങ്ങളും ആഘോഷങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു.

> ദിയയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും പങ്കുവെച്ച കുറിപ്പുകളും വൈറലായിട്ടുണ്ട്. "ഓമിയുടെ അമ്മ ഓസിക്ക് പിറന്നാൾ ആശംസകൾ" എന്ന് അഹാന കുറിച്ചപ്പോൾ, "ഓമിയെ ഞങ്ങൾക്ക് തന്നതിന് നന്ദി" എന്നായിരുന്നു ഇഷാനിയുടെ വാക്കുകൾ. ഏറ്റവും ഫണ്ണിയായ സഹോദരിക്കും ഓമിയുടെ കൂൾ ആയ അമ്മയ്ക്കും ഹൻസികയും ആശംസകൾ നേർന്നു.

നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ, തന്റെ കുടുംബവിശേഷങ്ങളും ബിസിനസ് വിശേഷങ്ങളും സ്ഥിരമായി യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ആശംസകൾ നേരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357940/happy-birthday-to-omis-mother-oz-sisters-give-surprise-wishes-to-diya)