---
title: "സബ്സ്ക്രൈബേഴ്സിന് നൽകിയ വീഡിയോ ചോർന്നോ? ഹൻസികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ തർക്കം"
english_title: "Was the video given to subscribers leaked? Controversy over Hansika on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357944/was-the-video-given-to-subscribers-leaked-controversy-over-hansika-on-social-media-new"
published_at: "2026-05-07T14:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc687906923_ryertygher.jpg"
keywords: []
---

# സബ്സ്ക്രൈബേഴ്സിന് നൽകിയ വീഡിയോ ചോർന്നോ? ഹൻസികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ തർക്കം

> **Lead Summary:** **[**നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണയുടെ പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇൻസ്റ്റാഗ്രാം സബ്സ്ക്രൈബേഴ്സിന് വേണ്ടി മാത്രം ഹൻസിക പങ്കുവെച്ച ബോൾഡ് ലുക്കിലുള്ള വീഡിയോ ലീക്കായതാണെന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്.

## Article Content

**[**നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണയുടെ പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇൻസ്റ്റാഗ്രാം സബ്സ്ക്രൈബേഴ്സിന് വേണ്ടി മാത്രം ഹൻസിക പങ്കുവെച്ച ബോൾഡ് ലുക്കിലുള്ള വീഡിയോ ലീക്കായതാണെന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ കൃഷ്ണകുമാറിനും ഹൻസികയ്ക്കുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇത് ഹൻസിക തന്നെയാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ തർക്കം നടക്കുന്നുണ്ട്. സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ വേണ്ടി മനഃപൂർവ്വം ചെയ്തതാണെന്ന് പരിഹസിച്ചും കടുത്ത ഭാഷയിൽ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ വഴി വരുമാനം ലഭിക്കുന്ന ഹൻസികയ്ക്ക്, ഈ വിവാദത്തിന് പിന്നാലെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പ്രതിമാസം 390 രൂപയാണ് ഹൻസികയുടെ സബ്സ്ക്രിപ്ഷൻ ചാർജ്. എന്നാൽ പ്രചരിക്കുന്ന വാർത്തകളോടും വിമർശനങ്ങളോടും ഹൻസികയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/357944/was-the-video-given-to-subscribers-leaked-controversy-over-hansika-on-social-media-new)