‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’: കണ്ണൂർ ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ്

‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’: കണ്ണൂർ ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ്
May 7, 2026 03:32 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്‍ലീം യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോർഡ്. ഫ്ലക്സിൽ മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനം. ‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് ഫ്ലക്സിൽ പറയുന്നു. ‘പട നയിച്ചവർ ഭരിക്കട്ടെ’ എന്നും ബോർഡിൽ പറയുന്നു. കോൺ​ഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിക്കൂറിൽ വിമർശനവുമായി യൂത്ത് ലീ​ഗ് ഫ്ലക്സ് സ്ഥാപിച്ചത്.

മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കോൺഗ്രസ് മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഞായറാഴ്ചയുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശ വാദത്തിലുറച്ച് നിൽക്കുകയാണ് കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും. എംഎൽഎമാർക്കൊപ്പം ഘടകകക്ഷികളുടേയും നിലപാട് ആരായണമെന്നാണ് ആവശ്യം.

Youth League flex against Mathew Kuzhalnadan in Kannur

Next TV

Related Stories
എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ അറസ്റ്റിൽ

May 7, 2026 04:21 PM

എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ അറസ്റ്റിൽ

എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

May 7, 2026 03:56 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക്...

Read More >>
അതിദാരുണം ....: കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: പത്തൊൻപതുകാരൻ  മരിച്ചു

May 7, 2026 03:52 PM

അതിദാരുണം ....: കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: പത്തൊൻപതുകാരൻ മരിച്ചു

കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

May 7, 2026 03:46 PM

ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി...

Read More >>
ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

May 7, 2026 03:25 PM

ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ...

Read More >>
Top Stories

News Roundup