ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്
May 7, 2026 03:25 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

ചന്ദ്രൻ വട്ടക്കുനി, രജീഷ് കടേക്കച്ചാൽ, അനിൽ ചീനവേലി എന്നിവർക്കെതിരെയാണ് കുറ്റ്യാടി പോലീസ് കേസെടുത്ത്. ചൊവാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. യുവാവും പ്രതികളും തമ്മിൽ നേരത്തെ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ സംസാരിച്ചു തീർക്കുന്നതിനിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു.

പ്രകോപിതരായ പ്രതികൾ യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Argument over money transaction: Youth hit on head with stone in Kuttiadi, case filed against three people

Next TV

Related Stories
എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ അറസ്റ്റിൽ

May 7, 2026 04:21 PM

എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ അറസ്റ്റിൽ

എടവണ്ണപ്പാറയിൽ 18-കാരന്റെ ആത്മഹത്യ: മർദനമേറ്റതായി കണ്ടെത്തൽ, ഒരാൾ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

May 7, 2026 03:56 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക്...

Read More >>
അതിദാരുണം ....: കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: പത്തൊൻപതുകാരൻ  മരിച്ചു

May 7, 2026 03:52 PM

അതിദാരുണം ....: കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: പത്തൊൻപതുകാരൻ മരിച്ചു

കണ്ണൂരിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

May 7, 2026 03:46 PM

ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി...

Read More >>
Top Stories

News Roundup