---
title: "ഓണത്തിന് ദുൽഖറിന്റെ സ്റ്റൈലിഷ് ആക്ഷൻ വേട്ട; 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക്"
english_title: "'I Am Game' hits theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357956/i-am-game-hits-theaters"
published_at: "2026-05-07T15:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc68b5f0386_16.jpg"
keywords: []
---

# ഓണത്തിന് ദുൽഖറിന്റെ സ്റ്റൈലിഷ് ആക്ഷൻ വേട്ട; 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക്

> **Lead Summary:** **[**ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമെന്ന വിശേഷണത്തോടെ അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ 'ഐ ആം ഗെയിം' 2026 ഓഗസ്റ്റിൽ ഓണം റിലീസായി തിയേറ്ററുകളിലെത്തും.

## Article Content

**[**ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമെന്ന വിശേഷണത്തോടെ അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ 'ഐ ആം ഗെയിം' 2026 ഓഗസ്റ്റിൽ ഓണം റിലീസായി തിയേറ്ററുകളിലെത്തും.

'ആർഡിഎക്സ്' എന്ന മെഗാ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖറിന്റെ നാൽപ്പതാമത്തെ സിനിമയാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

അടുത്തിടെ പുറത്തിറങ്ങിയ തന്റെ ഭൂരിഭാഗം ചിത്രങ്ങളിലും വിന്റേജ് ലുക്കിലാണ് എത്തിയതെന്നും എന്നാൽ ഇതിൽ തികച്ചും മോഡേൺ ആയ രൂപമാറ്റമാകും പ്രേക്ഷകർക്ക് കാണാനാവുകയെന്നും ദുൽഖർ വ്യക്തമാക്കി.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്.

ആന്റണി വർഗീസ്, കയാദു ലോഹർ, തമിഴ് താരം മിഷ്കിൻ, കതിർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനവും നിർവഹിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

വിഷ്വൽ എഫക്ട്സിനും ആക്ഷനും വലിയ പ്രാധാന്യമുള്ള 'ഐ ആം ഗെയിം' മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357956/i-am-game-hits-theaters)