മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു, പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം

മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു, പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം
May 6, 2026 04:01 PM | By VIPIN P V

കൽപ്പറ്റ: ( www.truevisionnews.com ) മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനിലിന്റെ (32) മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സുനിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കണ്ട വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണം കണ്ടെത്തിയത്.

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധികയും ഇന്ന് മരിച്ചിരുന്നു. കാവുങ്കലിലുള്ള നാരായണിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വീടിന് പുറകിൽ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. താഴെ വീണ വിറകുകൾ അടക്കി വെയ്ക്കുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു നാരായണിക്ക് പാമ്പുകടിയേറ്റത്.

തന്നെ ഒരു കറുത്ത നിറമുള്ള പാമ്പ് കടിച്ചുവെന്നും, ഏത് പാമ്പ് ആണെന്നും അറിയില്ലെന്നുമാണ് നാരായണി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വനംവകുപ്പിന്റെ റെസ്ക്യു ടീം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. നാരായണിയുടെ ശരീരത്തിലെ ലക്ഷണങ്ങൾ വെച്ചാണ് കടിച്ചത് വെട്ടിക്കട്ടൻ ആണെന്ന നി​ഗമനത്തിലെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് നാരായണി മരത്തിന് കീഴടങ്ങിയത്.

A young man died of a snake bite in Mananthavady.

Next TV

Related Stories
വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത്  ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2026 05:40 PM

വേഗം വീട് പിടിച്ചോ , ഇന്നും മഴ ശക്തമാകും .....: കോഴിക്കോട്, വയനാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ കനക്കുന്നു; അടുത്ത മൂന്നു മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴ ശക്തമാവും,10 ജില്ലകളിൽ യെല്ലോ...

Read More >>
കോഴിക്കോട്  കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 04:53 PM

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
 'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' -  എംവി ഗോവിന്ദൻ

May 6, 2026 04:35 PM

'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' - എംവി ഗോവിന്ദൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ,തോൽവിയ്ക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം നടത്തി എംവി ​ഗോവിന്ദൻ ...

Read More >>
Top Stories










News Roundup