---
title: "വമ്പൻ മേക്കിംഗ്; ശ്രദ്ധേയമായി 'വവ്വാൽ' ട്രെയ്‌ലർ പ്രിവ്യൂ"
english_title: "Massive making; 'Battle' trailer preview is impressive"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357731/massive-making-battle-trailer-preview-is-impressive"
published_at: "2026-05-06T16:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb221329588_rstger.jpg"
keywords: []
---

# വമ്പൻ മേക്കിംഗ്; ശ്രദ്ധേയമായി 'വവ്വാൽ' ട്രെയ്‌ലർ പ്രിവ്യൂ

> **Lead Summary:** **[**ഷഹ്‌മോൻ ബി. പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലർ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു. എറണാകുളം ഷേണായ്‌സ് തിയറ്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.

## Article Content

**[**ഷഹ്‌മോൻ ബി. പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലർ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു. എറണാകുളം ഷേണായ്‌സ് തിയറ്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.

എം. പത്മകുമാർ, എൻ.എം. ബാദുഷ, ലെവിൻ സൈമൺ, മമ്മി സെഞ്ചുറി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഷോ നടന്നു. നിലവിൽ തിയറ്ററുകളിൽ ട്രെയ്‌ലർ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

എല്ലാ ഭാഷകളിലും പ്രിവ്യൂ പൂർത്തിയാക്കിയ ശേഷം മ്യൂസിക് ലോഞ്ചിനോട് അനുബന്ധിച്ച് റിലീസ് തീയതി പ്രഖ്യാപിക്കും. സിനിമയുടെ സ്വഭാവം: ഒരു 'പൊയറ്റിക്കൽ ആക്ഷൻ ത്രില്ലർ' ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ലക്ഷ്മി ചപോർക്കർ ആണ് നായിക. മണികണ്ഠൻ ആചാരി, സുധി കോപ്പ തുടങ്ങി മുപ്പതിലധികം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നിർമ്മാണം ഷഹ്‌മോൻ പി.ബി (ഓൺഡിമാൻഡ്‌സ്), സുരീന്ദർ യാദവ് (കോ-പ്രൊഡ്യൂസർ).ഛായാഗ്രഹണം  മനോജ് എം.ജെ. സംഗീതം ജോൺസൺ പീറ്റർ. എഡിറ്റർ ഫാസിൽ പി. ഷഹ്‌മോൻ. പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357731/massive-making-battle-trailer-preview-is-impressive)