---
title: "എടാ മോനെ ....തലവര തെളിഞ്ഞൂ  ....: ഹാഷിർ ഇനി മമ്മൂട്ടിക്കൊപ്പം; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ അപ്‌ഡേറ്റ്!"
english_title: "Hashir is now with Mammootty; New update goes viral on social media!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357716/hashir-is-now-with-mammootty-new-update-goes-viral-on-social-media-new"
published_at: "2026-05-06T15:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb181a3398a_hashir.jpg"
keywords: []
---

# എടാ മോനെ ....തലവര തെളിഞ്ഞൂ  ....: ഹാഷിർ ഇനി മമ്മൂട്ടിക്കൊപ്പം; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ അപ്‌ഡേറ്റ്!

> **Lead Summary:** **** 'വാഴ' എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ നടൻ ഹാഷിർ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നുവെന്ന സൂചനകൾ പുറത്ത്. സംവിധായകൻ നിതീഷ് സഹദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിരിക്കുന്നത്.

## Article Content

**** 'വാഴ' എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ നടൻ ഹാഷിർ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നുവെന്ന സൂചനകൾ പുറത്ത്. സംവിധായകൻ നിതീഷ് സഹദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിരിക്കുന്നത്.

ഹാഷിർ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറി നിതീഷ് സഹദേവ് റീ-ഷെയർ ചെയ്തതോടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഇത് മമ്മൂട്ടി ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ചർച്ചകളുടെ ഭാഗമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

'വാഴ 2' വിനായക്, അജിൻ, അലൻ, ഹാഷിർ എന്നിവരുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ, മെഗാസ്റ്റാർ ചിത്രത്തിലേക്കുള്ള ഹാഷിറിന്റെ കടന്നുവരവ് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് സഹദേവ് ഒരുക്കിയ ചിത്രമായിരുന്നു ഫാലിമി. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഫാലിമിക്ക് ശേഷം ജീവയെ നായകനാക്കി തമിഴിൽ ഒരുക്കിയ തലൈവർ തമ്പി തലൈമയിൽഎന്ന ചിത്രവും വലിയ പ്രേക്ഷക നിരൂപക പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/357716/hashir-is-now-with-mammootty-new-update-goes-viral-on-social-media-new)