---
title: "തമിഴ്നാട്ടിൽ 'ദളപതി' ഭരണം; പിന്നാലെ ആരാധകർ കാത്തിരുന്ന 'ജനനായകൻ' മെയ് 28-ന് എത്തും"
english_title: "'Thalapathy' reigns in Tamil Nadu; 'Jananayakan', the much-awaited sequel, will be released on May 28th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357720/thalapathy-reigns-in-tamil-nadu-jananayakan-the-much-awaited-sequel-will-be-released-on-may-28th"
published_at: "2026-05-06T16:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb1ccd2d63b_ewtrfwds.jpg"
keywords: []
---

# തമിഴ്നാട്ടിൽ 'ദളപതി' ഭരണം; പിന്നാലെ ആരാധകർ കാത്തിരുന്ന 'ജനനായകൻ' മെയ് 28-ന് എത്തും

> **Lead Summary:** **[**തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ, റിലീസ് പ്രതിസന്ധിയിലായിരുന്ന അദ്ദേഹത്തിന്റെ ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. മെയ് 28-ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ നീക്കം.

## Article Content

**[**തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ, റിലീസ് പ്രതിസന്ധിയിലായിരുന്ന അദ്ദേഹത്തിന്റെ ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. മെയ് 28-ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ നീക്കം.

 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി വിജയിയുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി.

 ഭരണത്തിലേറാൻ 11 എം.എൽ.എമാരുടെ പിന്തുണ കൂടി വേണമെന്നിരിക്കെ കോൺഗ്രസ് പിന്തുണ ടി.വി.കെയ്ക്ക് ലഭിച്ചതായാണ് സൂചന. പിന്നാലെ സി.പി.ഐ, സി.പി.എം പാർട്ടികളോടും വിജയ് പിന്തുണ തേടിയിട്ടുണ്ട്. അണ്ണാ ഡി.എം.കെ സഖ്യമില്ലെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ഭാഗമായി വിജയ് അല്പം മുൻപ് തമിഴ്നാട് ഗവർണറെ സന്ദർശിച്ചു. പ്രതിസന്ധികൾ കഴിഞ്ഞ് റിലീസിലേക്ക് സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങളും വിവാദങ്ങളും കാരണം കഴിഞ്ഞ ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം മാറ്റിവെക്കുകയായിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.നിർമ്മാതാവിന്റെ ബാധ്യതകൾ തീർക്കാൻ ഒരു ചിത്രം കൂടി ചെയ്യാമെന്ന് വിജയ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി പദത്തിലേക്കടുക്കുന്ന പുതിയ സാഹചര്യത്തിൽ ഇനി സിനിമയിൽ തുടരാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357720/thalapathy-reigns-in-tamil-nadu-jananayakan-the-much-awaited-sequel-will-be-released-on-may-28th)