ആലപ്പുഴ: ( www.truevisionnews.com ) നഗരത്തിലെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പറവൂർ സ്വദേശി ബാബു (58) പോലീസ് പിടിയിലായി. ആലപ്പുഴ സൗത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 28 പുലർച്ചെ 2.30-ഓടെ പഴയവീട് കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി ബാബു മോഷ്ടിച്ചു. ക്ഷേത്ര അധികൃതരുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് കണ്ടെത്തി.
ബാബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കാണിക്കവഞ്ചിയും പണവും പോലീസ് കണ്ടെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈക്കിളുകൾ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Suspect arrested for stealing souvenirs and bicycles; caught by police within hours
































