---
title: "'രണ്ടിൽ നിന്ന് മൂന്നിലേക്ക്'; ജീവിതത്തിലെ പുതിയ അതിഥിയെ കാത്ത് റെബയും ജോമോനും"
english_title: "'From two to three'; Reba and Jomon await a new guest in their lives"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356669/from-two-to-three-reba-and-jomon-await-a-new-guest-in-their-lives"
published_at: "2026-05-01T17:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f48f5ecdd60_Reba_and_Jomon_await_a_new_guest_in_their_lives.jpg"
keywords: []
---

# 'രണ്ടിൽ നിന്ന് മൂന്നിലേക്ക്'; ജീവിതത്തിലെ പുതിയ അതിഥിയെ കാത്ത് റെബയും ജോമോനും

> **Lead Summary:** > നടി റെബ മോണിക്ക ജോൺ അമ്മയാകാനൊരുങ്ങുന്നു. തങ്ങൾ രണ്ടിൽ നിന്ന് മൂന്നായി വളരാൻ പോകുന്നു എന്ന സന്തോഷവാർത്ത താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. "ഈ അത്ഭുതകരമായ സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും ഉണ്ടാകണം" എന്ന് റെബ കുറിച്ചു. താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തുന്നത്.

## Article Content

> നടി റെബ മോണിക്ക ജോൺ അമ്മയാകാനൊരുങ്ങുന്നു. തങ്ങൾ രണ്ടിൽ നിന്ന് മൂന്നായി വളരാൻ പോകുന്നു എന്ന സന്തോഷവാർത്ത താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. "ഈ അത്ഭുതകരമായ സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും ഉണ്ടാകണം" എന്ന് റെബ കുറിച്ചു. താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തുന്നത്.

2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റെബ മോണിക്ക ജോൺ. പിന്നീട് പൈപ്പിൻചോട്ടിലെ പ്രണയം എന്ന ചിത്രത്തിലെ റെബയുടെ ടീന കുഞ്ഞച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. 2019 ൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനിലും റെബ ജോൺ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോമോൻ ജോസഫുമായി 2022 ലായിരുന്നു റെബയുടെ വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/356669/from-two-to-three-reba-and-jomon-await-a-new-guest-in-their-lives)