പത്തനംതിട്ട: ( www.truevisionnews.com ) ശബരിമല നടയടച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ കേസ്. പത്തനംതിട്ട തലച്ചിറ സ്വദേശിയും 'മൈ സഫാരി വീഡിയോ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ അനീഷിനെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 18-ന് നട അടച്ച ശേഷം ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 24-നാണ് ഇയാൾ അപ്‌ലോഡ് ചെയ്തത്. വീഡിയോ വിവാദമായതോടെ ചാനലിൽ നിന്നും നീക്കം ചെയ്തു. സംഭവത്തിൽ വനംവകുപ്പിനോടും ദേവസ്വം ബോർഡിനോടും സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.
Video shot at closed Sannidhanam; Case filed against Pathanamthitta native, Special Commissioner seeks explanation

































