സ്വയംഭോ​ഗത്തെ കുറിച്ച് അറിയാമോ? രാത്രി ഒരു മണിക്ക് അച്ഛൻ ചെയ്തത്! മകൻ ​​ദേഷ്യപ്പെട്ടു, എംബി പദ്മകുമാർ

സ്വയംഭോ​ഗത്തെ കുറിച്ച് അറിയാമോ? രാത്രി ഒരു മണിക്ക് അച്ഛൻ ചെയ്തത്! മകൻ ​​ദേഷ്യപ്പെട്ടു, എംബി പദ്മകുമാർ
May 1, 2026 01:38 PM | By Athira V

(moviemax.in) അഭിനയത്തിനും സംവിധാനത്തിനും അപ്പുറം പക്വതയാർന്ന ചിന്തകൾ കൊണ്ട് ശ്രദ്ധേയനായ എം.ബി. പദ്മകുമാർ പങ്കുവെച്ച പുതിയ പോഡ്കാസ്റ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

മകൻ സത്യനാരായണനോടൊപ്പം നടത്തിയ ഈ സംഭാഷണത്തിൽ, സാധാരണ അച്ഛനമ്മമാർ മക്കളോട് സംസാരിക്കാൻ മടിക്കുന്ന ലൈംഗികതയെയും സ്വയംഭോഗത്തെയും കുറിച്ചുള്ള തുറന്ന ചർച്ചകളാണ് നടക്കുന്നത്. മക്കളെ ഒളിച്ചുകളികളില്ലാതെ വളർത്തിയെടുക്കാനുള്ള എളിയ ശ്രമമാണിതെന്ന് പദ്മകുമാർ കുറിച്ചു. 


സമൂഹം കല്പിച്ച അതിരുകൾ ലംഘിക്കുമ്പോഴാണ് യഥാർത്ഥ വിപ്ലവം തുടങ്ങുന്നതെന്നും ഇതൊരു വെറും പോഡ്‌കാസ്റ്റ് മാത്രമല്ല നമ്മുടെ മക്കളെ ഒളിച്ചുകളികളില്ലാതെ വളർത്തിയെടുക്കാനുള്ള ഒരു എളിയ ശ്രമമാണെന്നുമാണ് പോഡ്കാസ്റ്റ് വീഡിയോ പങ്കുവെച്ച് എംബി പദ്മകുമാർ കുറിച്ചത്.

മകൻ സത്യയോട് ഒരിക്കൽ നിനക്ക് സ്വയംഭോ​ഗത്തെ കുറിച്ച് അറിയാമോയെന്ന് ഞാൻ ചോദിച്ചിരുന്നു. അന്ന് മോൻ വല്ലാതെ ദേഷ്യപ്പെടുകയും പിണങ്ങുകയും കുറേ ദിവസം മിണ്ടാതിരിക്കുകയുമൊക്കെ ചെയ്തു. എനിക്ക് അറിയാം മോൻ അന്ന് എന്നെ വല്ലാത്തൊരു വൃത്തികെട്ട അച്ഛനായി കരുതിക്കാണും.

എന്റെ കൂട്ടുകാർക്കും അച്ഛന്മാരുണ്ട്. അവരൊന്നും ചോദിക്കാത്ത ചോദ്യം ഇയാളെന്തിനാണ് ചോദിക്കുന്നതെന്ന് തോന്നിയോ? എന്നാണ് പദ്മകുമാർ മകനോട് ചോദിച്ചത്. അതിന് മനോഹരമായി സത്യനാരായണൻ മറുപടി നൽകുകയും ചെയ്തു.

ആദ്യം ആ ചോ​ദ്യം കേട്ടപ്പോൾ വെറുപ്പ് തോന്നിയെങ്കിലും പിന്നീട് അത് ‌തനിക്ക് ​ഗുണമെ ചെയ്തിട്ടുള്ളുവെന്ന് സത്യനാരായണൻ പറയുന്നു. വെറുപ്പാണ് ആ ചോ​ദ്യം കേട്ടപ്പോൾ തോന്നിയത്. വെറുപ്പും ദേഷ്യവും എല്ലാം തോന്നി.

ഇരുട്ട് പേടിയാണെന്ന് പറഞ്ഞതിന് പുറത്തിറക്കി നിർത്തി കതക് അടച്ചയാളാണ് അച്ഛൻ. പ്രേതത്തെ പേടിയാണെന്ന് പറഞ്ഞതിന് അന്ന് ഞങ്ങൾക്ക് ഒരു മാരുതി 800 കാറുണ്ടായിരുന്നു. അതിൽ എന്നെ കയറ്റിയിരുത്തി രാത്രി ഒരു മണിക്ക് ശമ്ശാനത്തിൽ കൊണ്ടുപോയി.

സ്വയംഭോ​ഗത്തെ കുറിച്ച് അല്ലെങ്കിൽ മാസ്റ്റർബേഷനെ കുറിച്ച് അച്ഛൻ എന്നോട് ചോദിച്ചപ്പോൾ വെറുപ്പും ​ദേഷ്യവുമാണ് തോന്നിയത്. എന്റെ സുഹൃത്തുക്കളോട് അവരുടെ അച്ഛന്മാർ ഈ വിഷയത്തെ കുറിച്ച് ചോദിക്കുകയോ സംസാരിക്കുകയോ ചെയ്ത് കാണുമെന്ന് എനിക്ക് തോന്നുന്നില്ല.

സൊസൈറ്റിയിലെ ഒരു ടാബു ടോപ്പിക്കാണ് മാസ്റ്റർബേഷൻ. ആരും ടച്ച് ചെയ്യാത്ത വിഷയവുമായിരുന്നു. അടുത്ത കാലം മുതലാണ് സെക്സ് എഡ്യുക്കേഷന്റെ ഭാ​ഗമായി ഈ വിഷയത്തിൽ ആളുകൾ ക്ലാസുകൾ നൽകി തുടങ്ങിയത്.

അത് മാത്രമല്ല ഈ വിഷയത്തെ കുറിച്ച് മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നത് വിരളമാണ്. ഈ വിഷയങ്ങളൊന്നും പുറത്ത് പറയാൻ പാടില്ലാത്തതാണെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അച്ഛനോട് സംസാരിച്ചശേഷം ആ ചെയിൻ ബ്രേക്കായി.

മാത്രമല്ല ആ സംസാരം എനിക്ക് ​ഗുണം മാത്രമെ ചെയ്തിട്ടുള്ളു. അന്ന് ചോദ്യം ​കേട്ടപ്പോൾ ദേഷ്യവും വെറുപ്പും തോന്നിയെങ്കിലും ഇപ്പോൾ അതൊന്നുമില്ല. അന്ന് അച്ഛൻ കാര്യങ്ങൾ പറഞ്ഞ് തന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഈ വിഷയം സംസാരിക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു.

മാതാപിതാക്കൾ മക്കളോട് സുഹൃത്തുക്കളെപ്പോലെ ഇടപെടുന്നതും ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതും നല്ലതാണ്. അച്ഛൻ ഞങ്ങൾക്ക് മുന്നിൽ എന്നും ഓപ്പണായിരുന്നു. ഫോണിന്റെ പാസ്വേർഡ് അടക്കം ഞങ്ങൾക്ക് പറഞ്ഞ് തരുമായിരുന്നു.

ഇന്ന് ഞാനും അതുപോലെ ഓപ്പണായിട്ടാണ് ജീവിക്കുന്നത്. ഒന്നിലും ഒളിവും മറയുമില്ലെന്ന് സത്യനാരായണൻ പറഞ്ഞു. അച്ഛന്റേയും മകന്റേയും തുറന്നുള്ള സംസാരവും സുഹൃത്തുക്കളെപ്പോലെയുള്ള പെരുമാറ്റവും മാതൃകാപരമാണെന്നാണ് പോഡ്കാസ്റ്റ് കണ്ടവർ കുറിച്ചത്.

മക്കൾക്ക് സുഹൃത്തുക്കളായി മാറണം മാതാപിതാക്കൾ. അല്ലാത്തപക്ഷം അവർ‌ മറ്റുള്ളവരുടെ ചതിക്കുഴികളിൽ പെടും എന്നാണ് പോഡ്കാസ്റ്റ് കണ്ടവർ കുറിച്ചത്.



Content Highlight: New podcast video shared by M.B. Padmakumar

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup