---
title: "ഗർഭകാലത്തും ഫാഷൻ ഐക്കൺ തന്നെ! ബേബി ബംപുമായി ഷാരൂഖിന്റെ കൈപിടിച്ച് ദീപിക"
english_title: "Deepika Padukone and Ranveer Singh, second child, Deepika pregnant again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356588/deepika-padukone-and-ranveer-singh-second-child-deepika-pregnant-again"
published_at: "2026-05-01T12:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f452d894d36_sharooq.jpg"
keywords: []
---

# ഗർഭകാലത്തും ഫാഷൻ ഐക്കൺ തന്നെ! ബേബി ബംപുമായി ഷാരൂഖിന്റെ കൈപിടിച്ച് ദീപിക

> **Lead Summary:** ** ബോ**ളിവുഡിന്റെ പ്രിയതാരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്.

## Article Content

** ബോ**ളിവുഡിന്റെ പ്രിയതാരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്.

ഈ വിശേഷം പങ്കുവെച്ചതിന് പിന്നാലെ ദീപികയുടെ പുതിയ സിനിമാ തിരക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കിങ്ങി'ന്റെ സെറ്റിൽ നിന്നുള്ള ദീപികയുടെ ചിത്രങ്ങൾ പുറത്തുവന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നുള്ള ലൊക്കേഷൻ ദൃശ്യങ്ങളാണ് റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുന്നത്.

ഗർഭിണിയായ ദീപികയുടെ കൈപിടിച്ച് നടന്നുനീങ്ങുന്ന ഷാരൂഖ് ഖാനാണ് ചിത്രങ്ങളിലുള്ളത്. നേരത്തെ ആറ്റ്‌ലീ-അല്ലു അർജുൻ ചിത്രമായ 'രാക്ക'യിൽ ദീപികയുടെ ആക്ഷൻ രംഗങ്ങൾക്ക് ഡ്യൂപ്പിനെ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ 'കിങ്ങി'ന്റെ ചിത്രീകരണത്തിനായി താരം നേരിട്ടെത്തിയത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

ആദ്യ മകൾ ദുവ ഒരു പ്രഗ്നൻസി കിറ്റ് കൈവശം വെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് രണ്ടാമത്തെ കുഞ്ഞ് വരുന്നു എന്ന വിവരം താരം ആരാധകരെ അറിയിച്ചത്.

2018-ൽ വിവാഹിതരായ ദീപികയ്ക്കും രൺവീറിനും 2024 സെപ്റ്റംബർ എട്ടിനാണ് ആദ്യ മകൾ ദുവ പിറന്നത്. 'രാം-ലീല'യുടെ സെറ്റിൽ വെച്ച് തുടങ്ങിയ ഇവരുടെ പ്രണയം ദശാബ്ദങ്ങൾ പിന്നിടുമ്പോഴും ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇവർ തിളങ്ങിനിൽക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/356588/deepika-padukone-and-ranveer-singh-second-child-deepika-pregnant-again)