38-കാരന്‍ പീഡിപ്പിച്ചുവെന്ന് അധ്യാപികയോട് തുറന്ന് പറഞ്ഞ് 15-കാരി; പോക്സോ കേസിൽ യുവാവിന് 20 വർഷം കഠിന തടവ്

38-കാരന്‍ പീഡിപ്പിച്ചുവെന്ന് അധ്യാപികയോട് തുറന്ന് പറഞ്ഞ് 15-കാരി; പോക്സോ കേസിൽ യുവാവിന് 20 വർഷം കഠിന തടവ്
May 1, 2026 04:43 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38കാരന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. തിരുവനന്തപുരം വെള്ളറട പന്നിമല സ്വദേശി ഷിജുവിനെയാണ് പോക്സോ കോടതി ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. 2013 ലാണ് കേസിനാസ്പദമായ സംഭവം. ക്രൂര പീഡനത്തിന് ശേഷം, മാനസികമായി തകർന്ന് പോയ 15കാരി ക്ലാസ് ടീച്ചറിനോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി.ആർ മായാദേവി എന്നിവർ ഹാജരായി. വെള്ളറട എസ്.എച്ച്.ഒ ആയിരുന്ന അനിൽകുമാർ കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Youth sentenced to 20 years in rigorous imprisonment in POCSO case

Next TV

Related Stories
'മലപ്പുറം ജില്ല വിഭജിക്കണം'; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

May 1, 2026 05:29 PM

'മലപ്പുറം ജില്ല വിഭജിക്കണം'; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ല വിഭജിക്കണം, തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത്...

Read More >>
വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത ഗുണങ്ങൾ

May 1, 2026 04:48 PM

വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത ഗുണങ്ങൾ

വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത...

Read More >>
കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌  പേർക്ക് പരിക്ക്

May 1, 2026 04:23 PM

കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌ പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചു; കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക്...

Read More >>
Top Stories

News Roundup