മീൻ പിടിക്കാൻ പോയത് വിനയായി...: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, ആറുവയസുകാരൻ മരിച്ചു

മീൻ പിടിക്കാൻ പോയത്  വിനയായി...: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, ആറുവയസുകാരൻ മരിച്ചു
May 1, 2026 05:12 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.

ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ​ ​പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Six-year-old dies in Palakkad road accident

Next TV

Related Stories
'മലപ്പുറം ജില്ല വിഭജിക്കണം'; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

May 1, 2026 05:29 PM

'മലപ്പുറം ജില്ല വിഭജിക്കണം'; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ല വിഭജിക്കണം, തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത്...

Read More >>
വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത ഗുണങ്ങൾ

May 1, 2026 04:48 PM

വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത ഗുണങ്ങൾ

വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത...

Read More >>
Top Stories

News Roundup