കോഴിക്കോട്:( www.truevisionnews.com ) ഫറോക്കിൽ ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം. കൊടുങ്ങല്ലൂർ സ്വദേശി അനുശ്രീക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
മരിച്ച അതുല്യയുടെ പക്കൽ നിന്നും അനുശ്രീ പണവും സ്വർണവും വാങ്ങിയിരുന്നു.ഇത് തിരിച്ചു കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴചയാണ് അതുല്യയെ ഫറോക്കിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് പഠനത്തിന് ശേഷം ജോലി ചെയ്യുമ്പോഴാണ് കൊച്ചിയിൽ വച്ച് അനുശ്രീയെ പരിചയപ്പെട്ടത്. അനുശ്രീക്ക് സ്വർണവും പണവും നൽകിയിരുന്നു.
തിരികെ ചോദിച്ചപ്പോൾ അത് കിട്ടിയില്ല, അതാണ് മാനസിക സമ്മർദത്തിന് കാരണമെന്നും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് അതുല്യയുടെ കുടുംബം.
family alleges friends role in kozhikode woman athulyas death

































