ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ

ജാഗ്രത...! വീടിനകത്ത് പാമ്പ് കയറുമെന്ന് പേടിയാണോ ...? എങ്കിൽ ഈ എട്ട് കാര്യങ്ങൾ ചെയ്തോളൂ
May 1, 2026 03:29 PM | By Athira V

( www.truevisionnews.com ) മഴക്കാലത്ത് മാത്രമല്ല ചൂട് കാലത്തും വീടുകളിൽ പാമ്പ് കയറാം. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ് പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങള്‍ എന്നിവ ഉണ്ടെങ്കിൽ അവ അടയ്ക്കുക.

  • കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകള്‍ക്ക് പ്രിയമുള്ള ഇടങ്ങളാണ്. വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ കൂട്ടി ഇടരുത്.
  • അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.
  • വീടിനു പുറത്തെ വെള്ളക്കെട്ടുകള്‍, കുളം, എന്നിവ പാമ്പുകളെ ആകര്‍ഷിക്കുന്ന‌യാണ്. അവിടെയുള്ള ജീവികളെ ഇരപിടിക്കാന്‍കൂടിയാണിത്. പല്ലികള്‍, എലികള്‍, ചെറിയ പക്ഷികള്‍ എന്നിവയുടെയെല്ലാം സാന്നിധ്യം തിരിച്ചറിയാന്‍ പാമ്പുകള്‍ക്കാകും.
  • വീടിന്റെ പരിസരത്ത് പട്ടികൂടുകള്‍, കോഴിക്കൂട് എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ മിച്ചം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യത ഏറെയാണ്‌. ഇവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം.
  • വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നതും പാമ്പുകള്‍ വരാതെ സംരക്ഷിക്കും. പാമ്പുകൾക്ക് അലോസരം ഉണ്ടാക്കുന്ന ചില മണങ്ങളുണ്ട്. പാമ്പുശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാം.
  • വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം.
  • വീടിനോട് ചേര്‍ന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക, പൂന്തോട്ടപരിപാലനത്തിനിടെ ശ്രദ്ധയോടെ ചെടിച്ചട്ടികളും മറ്റും നീക്കുകയോ മാറ്റുകയോ ചെയ്യുക, വീടിനോട് ചേര്‍ന്ന് വിറകോ കല്ലോ മറ്റോ അടുക്കിവെക്കുന്നത് ഒഴിവാക്കുക

Snake infestation, things to watch out for

Next TV

Related Stories
കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌  പേർക്ക് പരിക്ക്

May 1, 2026 04:23 PM

കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌ പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചു; കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക്...

Read More >>
കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ; മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പോലീസ്

May 1, 2026 04:02 PM

കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ; മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പോലീസ്

കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ; മണിക്കൂറുകൾക്കുള്ളിൽ കുടുക്കി...

Read More >>
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

May 1, 2026 03:04 PM

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി

നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം...

Read More >>
ഇരിങ്ങാലക്കുട  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

May 1, 2026 02:47 PM

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി...

Read More >>
Top Stories










News Roundup