---
title: "പണം ചോദിച്ചാൽ പീഡനക്കേസ്..! മാല പണയം വെച്ചും ലക്ഷങ്ങൾ തട്ടി? രേണുസുധിയുടെ തനിനിറം വെളിപ്പെടുത്തി വോയിസ് ക്ലിപ്പുകൾ"
english_title: "Voice clips reveal Renu Sudhi's true colors, she stole lakhs by pawning her necklace"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356580/voice-clips-reveal-renu-sudhis-true-colors-she-stole-lakhs-by-pawning-her-necklace"
published_at: "2026-05-01T12:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44f4f55df3_renu.jpg"
keywords: []
---

# പണം ചോദിച്ചാൽ പീഡനക്കേസ്..! മാല പണയം വെച്ചും ലക്ഷങ്ങൾ തട്ടി? രേണുസുധിയുടെ തനിനിറം വെളിപ്പെടുത്തി വോയിസ് ക്ലിപ്പുകൾ

> **Lead Summary:** ** **സോഷ്യൽ മീഡിയയിൽ ദിനംപ്രതി വിരൽ ആയികൊണ്ടിരിക്കുന്ന വ്യക്തിയാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണശേഷമായിരുന്നു രേണുവിന്റെ സാമൂഹ്യമാധ്യമങ്ങളിലേക്കുള്ള കടന്നുവരവ് തന്നെ.

## Article Content

** **സോഷ്യൽ മീഡിയയിൽ ദിനംപ്രതി വിരൽ ആയികൊണ്ടിരിക്കുന്ന വ്യക്തിയാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണശേഷമായിരുന്നു രേണുവിന്റെ സാമൂഹ്യമാധ്യമങ്ങളിലേക്കുള്ള കടന്നുവരവ് തന്നെ.

വസ്ത്ര ധാരണയിലും താരത്തിന്റെ അഭിനയത്തിലും എല്ലാം തന്നെ നിരവധി പേരാണ് വിമർശനങ്ങൾ ഉന്നയിക്കാറുള്ളത്. ഇപ്പോൾ മറ്റൊരു വിഷയത്തിൽ അന്തരിച്ച കൊല്ലംശുദ്ധിയെ കുറിച്ചും ഭാര്യ രേണു സുധിയെ കുറിച്ചും പറയുകയാണ് ഷെഫീന ബീവി.

സുധിയും രേണുവും ചേർന്ന് ഞാലിയാൻ കുഴിയിലുള്ള നിരവധ പേരുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നാണ് ഷെഫീന ബീവി വെളിപ്പെടുത്തിയിരിക്കുന്നത്.

സുധിക്ക് ഒരു ലക്ഷം രൂപ കടം കൊടുത്ത് കെണിയിലായ വ്യക്തിയുടെ വോയ്സ് ക്ലിപ്പും ഷെഫീന ബീവി പുറത്ത് വിട്ടു. ഒരു ലക്ഷം രൂപ കൊല്ലം സുധി പറ്റിച്ച് വാങ്ങിയവർ എന്നോട് അക്കാര്യം വെളിപ്പെടുത്തി. അവരുടെ കയ്യിൽ അതിന് തെളിവുകളുണ്ട്.

ഞാലിയാൻ കുഴിയിലുള്ള ഒരുപാട് പേരുടെ കയ്യിൽ നിന്നും സുധി പണം അടിച്ച് മാറ്റിയിട്ടുണ്ട്. പൈസയ്ക്ക് വേണ്ടി സുധിയും രേണുവും ആർഭാടവും മാടമ്പിത്തരവും വിളിച്ച് പറയും.

അതുകേട്ട് ആളുകൾ അവരുടെ അടുത്ത് പോയി ചാടി കൊടുക്കും. പണം കൊടുക്കും. പിന്നെ അത് തിരിച്ച് കിട്ടാൻ വേണ്ടി സുധിയുടേയും രേണുവിന്റേയും കാല് പിടിക്കേണ്ട ​ഗതികേട് വരും.

പണം കടം കൊടുത്തവർ പുരുഷനാണെങ്കിൽ അയാൾ പിന്നീട് പണം തിരികെ ചോദിക്കാൻ ചെന്നാൽ അയാൾ പീഡിപ്പിച്ചുവെന്ന് രേണുവും ചേച്ചിയും കൂടി പറയും. അങ്ങനെ അവ​ർ കാരണം ഒരാൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

സുധി മരിച്ചതിന്റെ ഇൻഷുറൻസ് തുക ലഭിക്കാറായിട്ടുണ്ട്. അതുകൊണ്ട് തന്നെ അച്ഛൻ വാങ്ങായ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ട് പണം കടം കൊടുത്ത അയാൾ കിച്ചുവിനെ വിളിച്ചിരുന്നു. അച്ഛന്റെ കടം വീട്ടേണ്ടത് മകന്റെ ഉത്തരവാദിത്വമാണല്ലോ.

അല്ലെങ്കിൽ സുധിയുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന രേണുവിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ ആ സ്ത്രീ കൊടുക്കില്ല. സുധിയുടെ ബോഡി ക്രിസ്ത്യൻ ആചാരപ്രകാരമാണ് രേണു അടക്കിയത്.

അയാളെ ഒരു പെട്ടിക്കകത്താക്കി സെമിത്തേരിയിൽ കൊണ്ടുപോയി വെച്ചിരിക്കുന്നതിന്റെ ഉദ്ദേശം ഇൻഷുറൻസ് വാങ്ങിയെടുക്കുക എന്നത് മാത്രമാണ്. അങ്ങനെ ചെയ്ത രേണു അയാളുടെ പേരിലുള്ള കടങ്ങൾ തീർക്കാനും ബാധ്യസ്ഥയാണ് എന്നും ഷെഫീന ബീവി പറഞ്ഞു.

സുധിക്ക് പണം കൊടുത്ത വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്... ഒരു ലക്ഷം രൂപ എനിക്ക് തരാനുണ്ട്. സുധിക്ക് പണിയും കൂലിയുമില്ലായിരുന്നു. പത്ത് പതിനഞ്ച് എണ്ണത്തിന് അവന് ചിലവിന് കൊടുക്കണ്ടേ. സുധിയെ അവരെല്ലാം കൂടി പിഴിയുകയായിരുന്നു.

എല്ലാവരോടും കടം വാങ്ങും. കൊമ്പത്തെയാളല്ലേ.. രേണുവിന് മേടിച്ച് തിന്നതിന്റെ പൈസയെങ്കിലും തിരിച്ച് കൊടുക്കാമല്ലോ. പൊങ്ങന്താനത്തുള്ള ഒരു സ്ത്രീയുടെ മാല രേണു വാങ്ങി പണയം വെച്ചു. അത് ഇതുവരേയും തിരികെ എടുത്ത് കൊടുത്തിട്ടില്ല.

ആ സ്ത്രീ തൊഴിലുറപ്പിന് പോയി ജീവിക്കുന്നതാണ്. രമ്യയുടെ ഭർത്താവ് പണിക്ക് പോവാറില്ല. വല്ലപ്പോഴും പെയിന്റിങിന് പോകും. സുധി എനിക്ക് ചെക്ക് തന്നിരുന്നു.

പണം കിട്ടാതായപ്പോൾ അതുവെച്ച് ഞാൻ കേസ് കൊടുത്തു. അതിനിടയിൽ സുധി മരിച്ചു. ഞങ്ങൾ കഷ്ടപ്പെട്ടാണ് ആ പണത്തിന്റെ കടം വീട്ടിയത്. മറ്റൊരാളുടെ കയ്യിൽ നിന്നും വാങ്ങിയാണ് സുധിക്ക് കൊടുത്തത്.

ഞങ്ങളുടെ അടുത്തുള്ള പയ്യനെയാണ് രേണു ആദ്യം വിവാഹം ചെയ്തത്. അവന്റെ അമ്മയെ വരെ രേണു തല്ലി. ഒരു പണിയും ആ വീട്ടിൽ ചെയ്യാറില്ലായിരുന്നു. അങ്ങനെയാണ് പ്രശ്നങ്ങൾ ഉണ്ടായതും അവർ പിരിഞ്ഞതും.

പൊങ്ങന്താനത്തുള്ളവർക്ക് രേണുവിന്റെ സ്വഭാവവും ആ കുടുംബത്തിന്റെ കഥയും നന്നായി അറിയും. ഇവർ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല. എപ്പോഴും കടയിൽ നിന്നും കടം വാങ്ങി കഴിക്കും. അവരെ പോറ്റാൻ സുധി ഒരുപാട് കഷ്ടപ്പെട്ടു.

ഞാലിയാൻകുഴിയിൽ ആർക്കും സുധിയെ ഇഷ്ടമായിരുന്നില്ല. മദ്യപാനിയായിരുന്നു. രേണുവിന്റെ ആദ്യ ഭർത്താവ് പാസ്റ്ററല്ല. മാനം മര്യാദയ്ക്ക് ജീവിക്കുന്ന സാധാരണക്കാരാണ്. രേണുവിനെ പിഴിഞ്ഞാണ് രമ്യയും മാതാപിതാക്കളും എല്ലാം ജീവിക്കുന്നത്. മുമ്പ് സുധിയായിരുന്നു ഇര.

### Related Links & Sources
- [Original Story Source](https://moviemax.in/news/356580/voice-clips-reveal-renu-sudhis-true-colors-she-stole-lakhs-by-pawning-her-necklace)