രാഷ്ട്രീയമല്ല, മനുഷത്വ പരം ; വയനാട്ടിൽ ജൂൺ 15 നകം 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

രാഷ്ട്രീയമല്ല, മനുഷത്വ പരം ; വയനാട്ടിൽ ജൂൺ 15 നകം 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
Apr 27, 2026 09:41 PM | By Rajina Sandeep

കൽപറ്റ:(www.truvisionnews.com) മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ജൂൺ 15-ന് 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബാക്കിയുള്ള വീടുകൾ സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തബാധിതർക്കായി മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, മനുഷ്യത്വപരമായി കണ്ടാൽ മതി. ദുരന്തത്തിനെ എങ്ങനെ അതിജീവിക്കുമെന്നതിൽ നിന്നാണ് വീടുകൊടുക്കാനുള്ള തീരുമാനം ഉണ്ടായത്. അതിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങിൽ നിന്നും സഹായം എത്തി', അദ്ദേഹം പറഞ്ഞു.അവരുടെ മുഖത്ത് സന്തോഷം കണ്ടുവെന്നും അത്രയും ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വികാരാധീനനായി പറഞ്ഞു.

വലിയ ദു:ഖം കടന്നുവന്നവരാണ്, ഇന്ന് അവരുടെ കണ്ണിൽ കണ്ടത് ആനന്ദാശ്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് ലീഗ് നൽകുന്നത്. വീടുകൾക്കൊപ്പം ഫർണിച്ചറും നൽകിയിരുന്നു. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്

Panakkad Sadikhali Shihab Thangal says 25 more houses will be completed in Wayanad by June 15th

Next TV

Related Stories
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തി ; മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ

Apr 27, 2026 10:28 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തി ; മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തി ; മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നു പേർ...

Read More >>
കേരളം ഇരുട്ടിലേക്കോ ?  സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനായില്ല , ഉന്നതതല യോഗം നാളെ

Apr 27, 2026 08:45 PM

കേരളം ഇരുട്ടിലേക്കോ ? സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനായില്ല , ഉന്നതതല യോഗം നാളെ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനായില്ല , ഉന്നതതല യോഗം...

Read More >>
പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

Apr 27, 2026 05:47 PM

പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

വാണിമേൽ പുഴയിൽ വാൾവ് പൊട്ടി, പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം...

Read More >>
നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

Apr 27, 2026 05:21 PM

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താല്‍, ബസ് സര്‍വീസ് മുടങ്ങില്ല, അവശ്യസര്‍വീസുകളെ...

Read More >>
അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

Apr 27, 2026 05:13 PM

അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി...

Read More >>
 കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

Apr 27, 2026 04:53 PM

കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ...

Read More >>
Top Stories

News Roundup

News from Regional Network