നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല
Apr 27, 2026 05:21 PM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/)  ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.

മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്.

കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.

Nitin Raj's death; hartal tomorrow, bus services will not be disrupted

Next TV

Related Stories
പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

Apr 27, 2026 05:47 PM

പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

വാണിമേൽ പുഴയിൽ വാൾവ് പൊട്ടി, പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം...

Read More >>
അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

Apr 27, 2026 05:13 PM

അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി...

Read More >>
 കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

Apr 27, 2026 04:53 PM

കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ...

Read More >>
നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി, മൊഴിയെടുത്ത് പൊലീസ്

Apr 27, 2026 04:26 PM

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി, മൊഴിയെടുത്ത് പൊലീസ്

നിതിന്‍ രാജിന്റെ മരണം, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍...

Read More >>
വഞ്ചിപ്പേട്ടയിൽ  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത്  പേർക്ക് പരിക്ക്

Apr 27, 2026 04:15 PM

വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക്...

Read More >>
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
Top Stories