പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം
Apr 27, 2026 05:47 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) കടുത്ത വേനൽ ചൂടിൽ വെന്തുരുകി കേരളം ദാഹിച്ച് വലയുമ്പോൾ കോഴിക്കോട് ജില്ലയിലെ വാണിമേൽ പുഴയിൽ കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണക്കുഴലിലെ വാൾവ് പൊട്ടിത്തെറിച്ചു. പ്രളയം കണക്കെ പുഴയിൽ ജലം കുത്തി ഒഴുകിയപ്പോൾ പാഴായത് ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളം.

രണ്ട് പഞ്ചായത്തുകളുടെ പതിനായിരത്തോളം വീടുകളിലേക്കുള്ള കുടിവെള്ള വിതരണം താറുമാറായി. ജലവിതരണ സംവിധാനത്തിലെ അറ്റകുറ്റപണിക്കിടെ കരാറ്കാരനും ഉദ്യോഗസ്ഥർക്കും സംഭവിച്ച ഗുരുതരമായ ജാഗ്രത പിഴവാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാണിമേൽ പുഴയിൽ താഴെ നരിപ്പറ്റ പാലത്തിന് സമീപം വൻ സ്ഫോടന ശബ്‌ദത്തോടെ പൈപ്പ് ലൈൻ പൊട്ടി പ്രളയം കണക്കെ പുഴയിൽ വെള്ളം കുത്തി ഒലിച്ചത്.

ഏറെ നേരത്തിന് ശേഷം നരിപ്പറ്റ ഭാഗത്തുള്ള വാൾവുകൾ അടച്ചാണ് ജലവിതാനം നിയന്ത്രിച്ചത്. വാണിമേൽ , വളയം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണമായും നിലച്ചു. വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായപ്പോൾ ഒഴുകിയെത്തിയ പാറ കൂട്ടവും മരങ്ങളും തട്ടി പുഴയുടെ അടിയിലൂടെ വലിച്ച വാർട്ടർ അതോറിറ്റിയുടെ രണ്ട് പൈപ്പ് ലൈനുകളിൽ ഒന്ന് ഒലിച്ച് പോകുകയും മറ്റൊന്നു തകരാറാവുകയും ചെയ്തിരുന്നു.

അന്ന് പുഴയിലെ വെള്ളം തെളിഞ്ഞ ഉടൻ വാട്ടർ അതോറിറ്റി ജീവനക്കാർ ഒരു ലൈൻ അടിയന്തിര അറ്റകുറ്റപണി നടത്തി പുന:സ്ഥാപിച്ചു. പുഴയിൽ ജലവിതാനം കുറഞ്ഞതോടെ കഴിഞ്ഞ നാല് ദിവസമായി പൈപ്പ്ലൈനുകളിൽ ഒന്ന് പൂർണമായും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടത്തിയിരുന്നു. ഒമ്പതര ലക്ഷത്തോളം രൂപ ചിലവിലായിരുന്നു കരാർ നൽകിയത്.

ഇതിൻ്റെ ഭാഗമായി രണ്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നിർത്തിയിരുന്നു. ഉപഭോക്താക്കളുടെ സമ്മർദ്ദം കണക്കിലെടുത്ത് ആവശ്യത്തിന് സമയം നൽകാതെ പൊടുന്നനെ വെള്ളം തുറന്ന് വിട്ടതാണ് ഈ പൊട്ടിത്തെറിക്ക് കാരണം എന്നാണ് വിലയിരുത്തൽ. പൈപ്പ് ലൈൻ പൊട്ടിയില്ലെന്നുo റബർ ബുഷുകൾ ഇളകി മാറിയതാണ് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

അറ്റകുറ്റപണി അടിയന്തിരമായി നടത്തി നാളെ തന്നെ ജലവിതരണം പുന:രാരംഭിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നാദാപുരം, തൂണേരി , വളയം, വാണിമേൽ, നരിപ്പറ്റ, കായക്കൊടി, കുന്നുമ്മൽ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജലവിതരണം ചെയ്യുന്ന കുന്നുമ്മൽ അഡ്ജ്മെന്റ് പദ്ധതി തുടക്കകാലത്ത് തന്നെ നിരവധി പരാതികൾ ഉയർന്നു വന്നതാണ്.

പദ്ധതി ജലവിതരണം ആരംഭിക്കുന്നതിനു മുന്നേ തന്നെ കരാറുകാർ പണി അവസാനിപ്പിച്ച് കരാർ തുകയുമായി സ്ഥലം കാലിയാക്കിയിരുന്നു. ജലവിതരണം ആരംഭിച്ചതോടുകൂടി പൈപ്പ് പൊട്ടലുകളുടെ പ്രളയമായിരുന്നു. വളയം വാണിമേൽ പഞ്ചായത്തുകളിലെ 500 ൽ താഴെ വീടുകൾക്ക് മാത്രമായിരുന്നു പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താക്കൾ.

എന്നാൽ ജലജീവൻ പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഗുണഭോക്താക്കളായി മാറി. എന്നാൽ അതിനനുസരിച്ച് വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ ഒന്നും കൊണ്ടുവന്നില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിന് കുടിവെള്ളം എല്ലാവർക്കും ലഭിക്കാതെയായി. പ്രത്യേകിച്ച് ഉയർന്ന പ്രദേശത്തുകാർക്ക്.

ഇതിനിടയിലാണ് വളയം വാണിമേൽ പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്ന പമ്പിങ് ലൈൻ വാണിമേൽ പുഴയിൽ കുറുകെ ഇട്ടിരുന്ന പൈപ്പ് രണ്ടെണ്ണത്തിൽ ഒന്ന് കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോവുകയും മറ്റൊന്നിന് തകരാർ സംഭവിക്കുകയും ചെയ്തത്. കുറ്റ്യാടി പുഴയിൽ നിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്.

Valve bursts in Vanimel River lakhs of liters of drinking water spilled

Next TV

Related Stories
നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

Apr 27, 2026 05:21 PM

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താല്‍, ബസ് സര്‍വീസ് മുടങ്ങില്ല, അവശ്യസര്‍വീസുകളെ...

Read More >>
അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

Apr 27, 2026 05:13 PM

അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി...

Read More >>
 കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

Apr 27, 2026 04:53 PM

കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ...

Read More >>
നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി, മൊഴിയെടുത്ത് പൊലീസ്

Apr 27, 2026 04:26 PM

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി, മൊഴിയെടുത്ത് പൊലീസ്

നിതിന്‍ രാജിന്റെ മരണം, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍...

Read More >>
വഞ്ചിപ്പേട്ടയിൽ  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത്  പേർക്ക് പരിക്ക്

Apr 27, 2026 04:15 PM

വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക്...

Read More >>
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
Top Stories