---
title: "സംവിധാനത്തിലേക്ക് മടങ്ങാൻ ഇനി വർഷങ്ങൾ കാത്തിരിക്കണം; തന്റെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് വെളിപ്പെടുത്തി ധനുഷ്"
english_title: "Dhanush reveals about his new projects"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355683/dhanush-reveals-about-his-new-projects"
published_at: "2026-04-27T10:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eef40c068da_Dhanush_reveals_about_his_new_projects.jpg"
keywords: []
---

# സംവിധാനത്തിലേക്ക് മടങ്ങാൻ ഇനി വർഷങ്ങൾ കാത്തിരിക്കണം; തന്റെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് വെളിപ്പെടുത്തി ധനുഷ്

> **Lead Summary:** തെന്നിന്ത്യൻ സിനിമാലോകത്തെ സകലകലാ വല്ലഭനായ ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കര' റിലീസിനൊരുങ്ങുന്നു. 'പോർ തൊഴിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജുവാണ് നായിക. വലിയ പ്രേക്ഷക പ്രതീക്ഷയുള്ള ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ധനുഷ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് പ്രസ് മീറ്റിൽ ഉയർന്ന ചോദ്യത്തിന് ധനുഷ് നൽകിയ മറുപടിയാണ് സിനിമാ പ്രേമികൾക്കിടയിൽ തരംഗമായിരിക്കുന്നത്.

## Article Content

തെന്നിന്ത്യൻ സിനിമാലോകത്തെ സകലകലാ വല്ലഭനായ ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കര' റിലീസിനൊരുങ്ങുന്നു. 'പോർ തൊഴിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജുവാണ് നായിക. വലിയ പ്രേക്ഷക പ്രതീക്ഷയുള്ള ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ധനുഷ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് പ്രസ് മീറ്റിൽ ഉയർന്ന ചോദ്യത്തിന് ധനുഷ് നൽകിയ മറുപടിയാണ് സിനിമാ പ്രേമികൾക്കിടയിൽ തരംഗമായിരിക്കുന്നത്.

> രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രവും പച്ചൈമുത്തു തമിഴരസന്റെ കൂടെയുള്ള ചിത്രവും പൂർത്തിയായതിന് ശേഷം മാത്രമേ ഇനി സംവിധാനത്തിലേക്കുള്ളൂ എന്നാണ് ധനുഷ് പറയുന്നത്. "രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 ആദ്യം പൂർത്തിയാക്കും, അതിനുശേഷം, മാരി സെൽവരാജിനൊപ്പം മറ്റൊരു സിനിമയിലും തുടർന്ന് ലബ്ബർ പന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ പച്ചൈമുത്തു തമിഴരസനൊപ്പം ഒരു സിനിമയിലും അഭിനയിക്കും. അപ്പോൾ ഇതെല്ലാം പൂർത്തിയാക്കാൻ എനിക്ക് കുറച്ച് വർഷങ്ങൾ വേണ്ടി വരും. അതിനുശേഷം മാത്രമേ എനിക്ക് സംവിധാനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ." ധനുഷ് പറയുന്നു.

അമരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് D 55. ,അലയാളത്തിൽ നിന്ന് മമ്മൂട്ടിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം കര ഏപ്രിൽ 30 നാണ് തിയേറ്ററുകളിൽ എത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കരയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയിലാണ് ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടുമുണ്ടാകുമെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.

വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355683/dhanush-reveals-about-his-new-projects)