സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രവർത്തിക്കും കുടുംബത്തിനും ആശ്വാസം; ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവ്

സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രവർത്തിക്കും കുടുംബത്തിനും ആശ്വാസം; ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവ്
Apr 27, 2026 02:13 PM | By Krishnapriya S R

(moviemax.in) നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിക്കും കുടുംബത്തിനും വലിയ ആശ്വാസം. നടിയുടെയും അമ്മ സന്ധ്യ ചക്രവർത്തിയുടെയും സഹോദരൻ ഷോവിക്കിന്റെയും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഉടൻ പുനഃസ്ഥാപിക്കാൻ മുംബൈയിലെ പ്രത്യേക കോടതി ഉത്തരവിട്ടു.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) സ്വീകരിച്ച നടപടിക്രമങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജഡ്ജി യു.സി. ദേശ്മുഖിന്റെ വിധി. അന്വേഷണത്തിന്റെ ഭാഗമായി എൻ.സി.ബി അക്കൗണ്ടുകൾ മരവിപ്പിച്ചത് എൻ.ഡി.പി.എസ് (NDPS) നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണെന്ന് നടി കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ, റിയ ചക്രവർത്തിക്ക് ലഹരി ശൃംഖലയുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ശരിയായ നടപടിയാണെന്നുമായിരുന്നു പ്രൊസിക്യൂഷന്റെ വാദം.

ലഹരി ഇടപാടുകാരുമായി നടി സമ്പർക്കം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഗീത നയ്യാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഐ.സി.ഐ.സി.ഐ, ആക്സിസ്, കൊടക് മഹീന്ദ്ര ബാങ്കുകളിലെ അക്കൗണ്ടുകൾ ഇതോടെ പ്രവർത്തനസജ്ജമാകും.

2021-ൽ ചില അക്കൗണ്ടുകൾ നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും ബാക്കിയുള്ളവയ്ക്കായി കുടുംബം നിയമപോരാട്ടം തുടരുകയായിരുന്നു.

Content Highlight: Sushant Singh's death

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News