---
title: "ഷിയാസ് കരീമിനെതിരെ ലൈംഗിക - സാമ്പത്തിക തട്ടിപ്പ് പരാതിയുമായി യുവതി"
english_title: "Woman files sexual and financial fraud complaint against Shias Karim"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355725/woman-files-sexual-and-financial-fraud-complaint-against-shias-karim"
published_at: "2026-04-27T12:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0c0ba0c47_fdxgvc.jpg"
keywords: []
---

# ഷിയാസ് കരീമിനെതിരെ ലൈംഗിക - സാമ്പത്തിക തട്ടിപ്പ് പരാതിയുമായി യുവതി

> **Lead Summary:** കൊച്ചി: **[** ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി പരാതി നൽകി. ലൈംഗികമായി ചൂഷണം ചെയ്തെന്നും പലതവണയായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് കൊച്ചിയിൽ താമസിക്കുന്ന യുവതിയുടെ പരാതി. പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. 

## Article Content

കൊച്ചി: **[** ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി പരാതി നൽകി. ലൈംഗികമായി ചൂഷണം ചെയ്തെന്നും പലതവണയായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് കൊച്ചിയിൽ താമസിക്കുന്ന യുവതിയുടെ പരാതി. പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. 

അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് ബിഗ് ബോസ് വിജയ് അനുമോളോട് 'ബീഫ് കഴിക്കുന്നില്ലേ'ന്ന് ഷിയാസ് ചോദിസിച്ചിരുന്നു. വേണ്ടെന്ന് അനുമോൾ പറയുമ്പോൾ, 'നീ എന്താ ബിജെപിയിൽ ചേർന്നോ', എന്നാണ് പരിഹാസരൂപേണ ഷിയാസ് ചോദിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. വലിയ വിമർശനമാണ് ഷിയാസിനെതിരെ വന്നത്. എന്നാൽ ബീഫിന്റെ പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അനുമോളോട് തമാശ രൂപേണ ചോദിച്ച കാര്യമാണിതെന്നുമാണ് ഷിയാസ് ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയത്.

> തനിക്കെതിരെ മുൻപ് ഉയർന്നുവന്ന ലൈംഗികാതിക്രമ പരാതിയെ കുറിച്ചും ഷിയാസ് കരീം പറഞ്ഞിരുന്നു. "കോടതിയില്‍ ക്ലോസ് ചെയ്തതാണ്, പെണ്ണുങ്ങള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം ഈ കേസ് ആര്‍ക്ക് വേണമെങ്കിലും വരാം. തുടര്‍ന്ന് കൊണ്ടേയിരിക്കും." എന്നായിരുന്നു പഴ കേസിനെ കുറിച്ചുള്ള ഷിയാസിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/355725/woman-files-sexual-and-financial-fraud-complaint-against-shias-karim)