'റോഡിൽ കാണുമ്പോൾ കുട്ടേട്ടാ എന്ന് വിളി, പിന്നെ സാധനം ഉണ്ടോ എന്ന ചോദ്യവും'; വാഴ 2-ലെ കംബാക്കിനെക്കുറിച്ച് അരുൺ കുമാർ

'റോഡിൽ കാണുമ്പോൾ കുട്ടേട്ടാ എന്ന് വിളി, പിന്നെ സാധനം ഉണ്ടോ എന്ന ചോദ്യവും'; വാഴ 2-ലെ കംബാക്കിനെക്കുറിച്ച് അരുൺ കുമാർ
Apr 27, 2026 03:15 PM | By Anusree vc

(moviemax.in) ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് അരുൺ കുമാർ. 'ഒളിമ്പ്യൻ അന്തോണി ആദം', 'മീശമാധവൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ, നീണ്ട ഇടവേളയ്ക്ക് ശേഷം 'വാഴ 2' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ചിത്രത്തിലെ 'കുട്ടേട്ടൻ' എന്ന കഥാപാത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ സിനിമയിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. തന്റെ കഥാപാത്രം ചർച്ച ചെയ്യുന്ന 'ഹൈഡ്രോപോണിക്സ്' എന്താണെന്ന് യഥാർത്ഥത്തിൽ തനിക്കും അറിയില്ലെന്ന് തമാശരൂപേണ അരുൺ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് അരുണിന്റെ പ്രതികരണം.

'റോഡിൽ കൂടെ ഒക്കെ പോകുമ്പോൾ പിള്ളാരൊക്കെ അല്ലെങ്കിൽ ആൾക്കാർ കാണുമ്പോൾ പെട്ടെന്ന് കുട്ടേട്ടാ എന്ന് വിളിക്കും. പിന്നെ സാധനം ഉണ്ടോ ഇതൊക്കെ തന്നെയാണ് കമന്റ്സ് മുഴുവൻ. ഈ ഹൈഡ്രോപോണിക്സ് എന്ന് പറഞ്ഞാൽ എന്താ സാധനം എന്ന് എനിക്ക് ഡീറ്റെയിൽ ആയി അറിയില്ല. അതിൽ പറയുന്നത് മാത്രമേ എനിക്ക് അറിയുകയുള്ളൂ. അതിന്റെ റിയൽ ഫോം എന്താണെന്ന് അറിയില്ല. അൽഫോൺസ് പുത്രനായി വർക്ക് ചെയ്തത് ഭയങ്കര രസമാണ്. പ്രേമം ഒക്കെ കണ്ടതിനു ശേഷം ഞാൻ ആദ്യമായിട്ടാണ് പുള്ളിയെ നേരിട്ട് കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ നമ്മൾ സിങ്ക് ആയി.

ഭയങ്കര ഫ്രണ്ട്ലി ആണ്. പിടിഐ മീറ്റിംഗ് സീനാണ് ആദ്യം നമ്മൾ എടുത്തത്. അപ്പോൾ തന്നെ കുറെ ഞങ്ങൾ കണക്ട് ആയി. പിന്നീടാണ് നൈറ്റ് മറ്റേ പോലീസ് സ്റ്റേഷൻ സീൻ ഒക്കെ എടുത്തത്. സവിൻ വന്നിട്ട് പറയും ശരിക്കും ചവിട്ടിക്കൊള്ളാൻ. പുള്ളി ഒരിക്കലും അത് ചെയ്തില്ല, ടൈമിം കറക്റ്റ് ആയിട്ട് പറയും. നീ പേടിക്കണ്ട ഇങ്ങനെ വന്നിട്ട് ഞാൻ പുഷ് ചെയ്യുമ്പോൾ നീ അത് റിയാക്ട് ചെയ്താൽ മതി എന്ന് പറയും. അത്രക്ക് പ്രൊഫഷണൽ ആണ് ആക്ടിങ്ങിലും അദ്ദേഹം. സ്റ്റേഷൻ സീൻ രണ്ടു ദിവസം കൊണ്ട് തീർന്നു. അത് അത്രയേ ഉണ്ടായിരുന്നുള്ളൂ. മറ്റേ സീനാണ് 10 ഡേയ്സ് ഷൂട്ട് ഉണ്ടായിരുന്നത്. ഷൂട്ട് നടക്കുമ്പോൾ എല്ലാം അവിടെ ഉണ്ടായിരുന്നു. ഫുൾ ഡേ പോസ്റ്റ് ആയി നിന്നിട്ടുണ്ട്,' അരുൺ എ കുമാർ പറഞ്ഞു.

Content Highlight: Arun Kumar on his comeback in Vazha 2

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News